in

മെസ്സിയെ ബാഴ്സലോണയിൽ നിന്നും പുകച്ചു പുറത്തു ചാടിച്ചത് ആരാണ്…

Messi exit Graphics [ Sportskreeda]

ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് ഇനി ഇല്ല വാർത്ത പുറത്ത് വന്നതിന് പിന്നാലെ, ഫുട്ബോൾ ലോകത്ത് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും സംശയങ്ങൾക്കും അരങ്ങുണരുകയാണ്. മലയാളത്തിൽ സ്പാനിഷ് മാധ്യമമായ മാർക്കയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ട് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ആവേശം ക്ലബ്ബ് ആണെന്നത് അഭിമാനത്തോടുകൂടി സൂചിപ്പിക്കട്ടെ. അപ്പോൾ വ്യാജ വാർത്ത ആണെന്ന് മുദ്ര കുത്തി അന്തരീക്ഷത്തിലൂടെ ശൂന്യകാശത്തിൽ കയറ്റിയവരെയും നന്ദിയോടെ സ്മരിക്കുന്നു.

Lionel Messi won’t be signing a contract with Barcelona

ഇതുവരെയും അധികം വാർത്തയായില്ലെങ്കിലും ലയണൽ മെസ്സിയും ബാഴ്സലോണ അധികൃതരും തമ്മിലുള്ള തർക്കങ്ങൾ പുകയാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയിരുന്നു. ലയണൽ മെസ്സി ബാഴ്സലോണ ക്ലബ്ബ് വിടാൻ പോവുകയാണ് എന്ന് മാസങ്ങൾക്കുമുമ്പേ തന്നെ അദ്ദേഹം ഭീഷണി ഉയർത്തിയിരുന്നു.

മെസ്സിയുടെ ഈ സമ്മർദ്ദ തന്ത്രത്തിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മെസ്സിയുമായി നിരന്തരം ആശയപരമായ സംഘർഷത്തിൽ ആയിരുന്ന ബാഴ്സലോണയുടെ പഴയ പ്രസിഡൻറ് മരിയോ ജോസഫ് ബർത്തെമ്യൂവിന് ബാഴ്‌സിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത്. നിലവിലെ ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാനും ലയണൽ മെസ്സിയും തമ്മിൽ പ്രത്യക്ഷത്തിൽ വിരോധം ഒന്നും തോന്നുന്നില്ലെങ്കിലും ആശയപരമായ സംഘർഷം ഇവർ തമ്മിൽ ധാരാളമുണ്ട്

messi and koeman

കൂമാൻ ബാഴ്സയിൽ വന്ന കാലത്ത് മെസ്സിയുടെ പ്രഭാവം ടീമിൽ കുറയ്ക്കുവാൻ വേണ്ടി കൈക്കൊണ്ട നടപടികൾ ബാഴ്സലോണ ആരാധകർ അത്രവേഗം മറന്നു കാണുകയില്ല. ടീമിൻറെ ദീർഘകാല ഭാവിയെ പരിഗണിക്കുമ്പോൾ മെസ്സിയുടെ പ്രഭാവം ടീമിന് ഉള്ളിൽ കുറയ്ക്കുക എന്നതായിരുന്നു അവരുടെ പ്രഥമപരിഗണന.

എന്നാൽ ഇത്തരത്തിലുള്ള ഘടകങ്ങൾക്ക് പുറമേ രണ്ട് ബാഹ്യ പ്രേരണകളും ബാഴ്സയിൽ നിന്നും പുറത്തു കടക്കുന്ന ലയണൽ മെസ്സിയെ പ്രേരിപ്പിച്ചിട്ടുണ്ട്, ലയണൽ മെസ്സിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച മുൻ ബാഴ്സലോണ പരിശീലനും ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനുമായ പെപ്പ് ഗാർഡിയോളയും. ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തും താരവുമായ നെയ്മർ ജൂനിയറും തങ്ങളുടെ ടീമുകളിലേക്ക് ലയണൽ മെസ്സിയെ പലപ്പോഴും ക്ഷണിച്ചിട്ടുണ്ട് ഇതും അദ്ദേഹത്തിനെ ബാഴ്സലോണ വിടാൻ പ്രേരിപ്പിച്ചിട്ടുണ്ടാകാം.

rough graphics

പക്ഷേ നിലവിൽ സാമ്പത്തികമായി അല്പം പ്രതിസന്ധി നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഈയൊരു സാഹചര്യത്തിൽ മെസ്സിക്ക് വേണ്ടി ഉള്ള മത്സരത്തിലേക്ക് അരയും തലയും മുറുക്കി ഇറങ്ങുവാൻ ആകുമോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു, ഫ്രഞ്ച് ക്ലബ്ബിനു തന്നെയാണ് ഈ അവസരത്തിൽ കൂടുതൽ സാധ്യത. മെസ്സി ബാഴ്സലോണയിൽ നിന്നും പുറത്തേക്ക് പോയതിനു പിന്നിൽ കാരണക്കാരൻ ഒരാൾ മാത്രമല്ല നിരവധി കാരണങ്ങൾ ബാഴ്സലോണയിൽ നിന്ന് പുറത്തേക്ക് പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

മെസ്സി ഇനി ബാഴ്സലോണയിലേക്ക് മടങ്ങി വരില്ല ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് മാർക്കയുടെ റിപ്പോർട്ട്

മെസ്സിയുടെ യുഗം ബാഴ്സലോണയിൽ അവസാനിച്ചു ഇനി ഭാവി സാധ്യതകൾ ഇതൊക്കെയാണ്