മെസ്സി ക്ലബ് വിടുന്നു :ഫ്രീ ഏജന്റ് ആയി തുടരുന്ന മെസ്സിക്ക് ക്ലബുമായി ധാരണയിൽ എത്താൻ കഴിഞ്ഞില്ലെന്ന് മനസ്സിലാക്കാം. ഇങ്ങനെ ആണെങ്കിൽ ക്ലബ് വിടാൻ മെസ്സി തീരുമാനിച്ചതായി മനസ്സിലാക്കാം.
മെസ്സിക്ക് മേലെ സൂപ്പർ ലീഗിനോട് മാനേജ്മെന്റ് താല്പര്യം കാണിച്ചതാവാം ഇങ്ങനെ ആണെങ്കിലും ക്ലബ് വിടൽ ഉണ്ടാവും.
ക്ലബ് വിട്ടാൽ ഉള്ള സാധ്യതകൾ

1.PSG :സിറ്റിയെക്കാളുംമേറെ സാധ്യത PSG യ്ക്ക് വേണമെങ്കിൽ പറയാം. അനുകൂല ഘടകങ്ങൾ ഏറെയാണ്.വരും സീസണിൽ മെസ്സി PSG ജേഴ്‌സി അനിഞ്ഞാൽ അത്ഭുതപ്പെടാനില്ല.
2.മാഞ്ചസ്റ്റർ സിറ്റി :ലയണൽ മെസ്സിയ്ക്ക് പെപ് ഗാർഡിയോളയുമായുള്ള ബന്ധം. മുൻപ് ക്ലബ് വിടുമെന്ന് പറഞ്ഞ ടൈമിൽ ഫ്രീ ഏജന്റ് ആകുബോൾ Manchester Cityk താല്പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു.
3.ഇന്റർ മിയാമി : മേജർ ലീഗ് സോക്കറിൽ കളിക്കാനുള്ള താല്പര്യം മെസ്സി പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ മെസ്സിക്കായി രംഗത്ത് വരാൻ സാധ്യതയുള്ള ക്ലബ്.
4. അർജന്റീനയിലെ ഏതേലും ക്ലബ്ബിൽ കളിക്കാൻ മെസ്സി താല്പര്യം പ്രകടിപ്പിച്ചിരുന്നു… പക്ഷേ അതിപ്പോൾ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
5. മാഞ്ചസ്റ്റർ യുണൈറ്റഡ് ; കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരാധകരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്തവരേ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തള്ളിക്കളയാൻ കഴിയാത്ത ഒരു സാധ്യതയാണ് പക്ഷേ അതൊരു അതിവിദൂര സാധ്യത മാത്രമാണ് എന്നത് മറ്റൊരു യാഥാർത്ഥ്യം
റൊണാൾഡോയും മെസ്സിയും ഒരു ലീഗിൽ കളിക്കുമോ…?
സാധ്യത തീരെ കുറവാണ്. കഴിഞ്ഞ തവണ പറഞ്ഞു കേട്ടിരുന്ന പേരാണ് ഇന്റർമിലാൻ ക്ലബ്ബിന്റേത്. എന്നാൽ മെസ്സി തങ്ങളുടെ പ്ലാനിൽ ഉള്ള താരം അല്ലെന്ന് ഇന്റർ ഔദ്യോഗികമായി പറഞ്ഞിരുന്നു. അന്ന് ചൈനീസ് ഭീമന്മാരുടെ പിന്തുണയുണ്ടായിരുന്നിട്ടും
ഇന്റർ താല്പര്യം കാണിച്ചിരുന്നില്ല.മറ്റു ഇറ്റാലിയൻ ക്ലബുകൾ രംഗത്ത് വരാൻ ഇടയില്ല.