സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട പല ചർച്ചകളും പുകയുകയാണ്. ബാഴ്സലോണയിൽ തന്നെ തുടരുവാൻ താൻ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു, എന്നാൽ ബാഴ്‍സയിൽ തനിക്കെതിരെ പല പ്രവർത്തനങ്ങളും നടക്കുന്നുണ്ടായിരുന്നു എന്നായിരുന്നു മെസ്സി നേരത്തെ നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഒരുപക്ഷേ റയൽമാഡ്രിഡ് എഫ് സിയിൽ ക്രിസ്ത്യാനോ റൊണാൾഡോ നേരിട്ടതിനേക്കാൾ ക്രൂരമായ സമീപനങ്ങൾ ആയിരുന്നു ബാഴ്സലോണയിൽ ലയണൽ മെസ്സി കഴിഞ്ഞ കുറെ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്. 20 വർഷത്തോളം മറ്റൊന്നുമാലോചിക്കാതെ ബാഴ്സലോണയ്ക്ക് വേണ്ടി മാത്രം തൻറെ കരിയർ ഉഴിഞ്ഞുവെച്ച ലയണൽ മെസ്സി വഞ്ചിതൻ ആവുകയായിരുന്നു.
നികുതി തട്ടിപ്പു കേസിൽ ഉൾപ്പെട്ടു പലതവണ കോടതി കയറിയിറങ്ങിയത് കൊണ്ട് ഇനിയും കോടതി വ്യവഹാരങ്ങളുടെ ഭാഗമാവാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് ഇതിനു മുമ്പേ തന്നെ കരാർ ലംഘിച്ച് അദ്ദേഹം പോവാൻ തയ്യാറാകാതിരുന്നത്. ലാപോർട്ടക്ക് മുൻപ് ബാഴ്സലോണയുടെ പ്രസിഡണ്ട് ആയിരുന്ന ജോസഫ് മരിയോ ബാർത്തെമ്യൂവും ലയണൽ മെസ്സിയെ ഒതുക്കാനായിരുന്നു ശ്രമിച്ചത്.
തൻറെ പ്രിയപ്പെട്ടവർ ഒന്നൊന്നായി ടീമിൽനിന്ന് പുറത്തിറങ്ങുമ്പോൾ ലയണൽ മെസ്സി ബാഴ്സലോണയിൽ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെടുകയായിരുന്നു. ബാഴ്സലോണയുടെ നിലവിലെ പരിശീലകൻ ആയ കൂമാനും പലതവണ മെസ്സിയെ അവസരം കിട്ടിയപ്പോൾ എല്ലാം താഴ്ത്തുവാനാണ് ശ്രമിച്ചത്. ടീം മെസ്സിയിൽ മാത്രം കേന്ദ്രീകൃതം ആകുമ്പോൾ ബാഴ്സലോണയുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന ന്യായീകരണം ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത്.
ഏറെ വേദനയോടെ തന്നെയായിരുന്നു മെസ്സി ഇപ്രകാരം ഒരു തീരുമാനം എടുത്തത്. ബാഴ്സലോണയിൽ നിന്ന് താൻ പുറത്തേക്കു സ്വയം പോയില്ലെങ്കിൽ അവർ തന്നെ ചവിട്ടി പുറത്താക്കും എന്ന് ലയണൽ മെസ്സി ഭയന്നിരുന്നു. ബാഴ്സലോണയുടെ പഴയ പ്രസിഡൻറ് ബാർത്തെമ്യൂവിന് എതിരായ കലാപത്തിൽ ആരാധകർ മുഴുവൻ ലയണൽ മെസ്സിക്ക് ഒപ്പം ഉണ്ടായിരുന്നു.
തന്റെ പ്രിയ പങ്കാളിയായിരുന്ന ലൂയി സുവാരസിനെയും പുറത്താക്കി ലയണൽ മെസ്സിയെ തീർത്തും ഒറ്റപ്പെടുകയായിരുന്നു അവർ. ബാഴ്‌സയിൽ നിന്ന് പുറത്തേക്കു പോകുന്നതിനെ പറ്റിയുള്ള തീരുമാനത്തിനെ പറ്റി തന്റെ ഭാര്യയോടും മക്കളോടും പങ്കുവെച്ചപ്പോൾ അവർ കരഞ്ഞുകൊണ്ട് ആയിരുന്നു അത് കേട്ടത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ തന്റെ മക്കൾക്ക് അതൊരു വലിയ ആഘാതമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഏറെ ഹൃദയവേദനയോടെ ആണ് ഇപ്രകാരം ഒരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നത് എന്ന് ഈ ഒരു പഴയ ഇന്റർവ്യൂ മാത്രം കണ്ടാൽ നമുക്ക് മനസിലാക്കാം.