സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്ക് ലഭിക്കുന്ന തിരിച്ചടികളുടെ എണ്ണം കൂടി വരികയാണ്. ഏറെക്കുറെ ബാഴ്സലോണയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമായിരുന്നു ലയണൽ മെസ്സി.
അദ്ദേഹം ടീം വിടുന്നതോടുകൂടി ദൂരവ്യാപകമായ പ്രശ്നങ്ങൾ നേരിടുന്നതിന് ബാഴ്സലോണ തുടക്കം കുറിച്ചു കഴിഞ്ഞു. മെസ്സിയെ കണ്ടു കൊണ്ട് മാത്രമായിരുന്നു ബാഴ്സലോണ യിലേക്ക് പല സൂപ്പർതാരങ്ങളും എത്തിയിരുന്നത്. മെസ്സി ടീം വിടുന്ന സാഹചര്യത്തിൽ അവർക്കാർക്കും ഇനി ബാഴ്സലോണയ്ക്ക് ഒപ്പം കളിക്കേണ്ട എന്ന നിലപാടുണ്ട്.
മെസ്സി ബാഴ്സലോണ വിട്ടതിന് പിന്നാലെ തന്നെ ബാഴ്സലോണയിൽ നിന്ന് മുക്തനാവാൻ ആണ് മറ്റൊരു അർജൻറീനൻ താരമായ സെർജിയോ അഗ്യൂറോ ശ്രമിക്കുന്നത്. തൻറെ പ്രിയപ്പെട്ട സുഹൃത്ത് മെസ്സിയുടെ ക്ലബ്ബ് എന്ന പരിഗണന മാത്രമായിരുന്നു ബാഴ്സലോണ തെരഞ്ഞെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചത്. മെസ്സി ഇല്ലെങ്കിൽ തനിക്ക് അവിടെ തുടരേണ്ട ആവശ്യമില്ല എന്ന നിലപാടിലാണ് അദ്ദേഹം.
- അഭ്യൂഹങ്ങൾക്ക് വിരാമം, മിശിഹായുടെ തിരുവരവിന് പാരീസ് നഗരം ഒരുങ്ങുകയാണ് ദിവ്യ വെളിപാടുകൾ എത്തി
- മെസ്സിയുടെ കാര്യത്തിൽ സിറ്റിക്ക് തെറ്റുപറ്റിപ്പോയി, തീരുമാനങ്ങളെടുക്കുന്നതിൽ അല്പംകൂടി ക്ഷമ കാണിക്കേണ്ടതായിരുന്നു
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഫ്രീ ഏജൻറ് ആയി ആണ് സെർജിയോ അഗ്യൂറോ ബാഴ്സലോണയിലേക്ക് വന്നത്. താരവും ക്ലബ്ബുമായി ഒരു കരാറുണ്ടാക്കി എങ്കിലും താരത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ഇതുവരെയും പൂർത്തിയാക്കിയിട്ടില്ലായിരുന്നു. താരത്തിൻറെ രജിസ്ട്രേഷൻ ഉടൻതന്നെ പൂർത്തിയാക്കുമെന്ന് ബാഴ്സലോണയുടെ പ്രസിഡണ്ട് ജുവാൻ ലാപോർട്ട കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് അഗ്വേറോ പ്രഖ്യാപിച്ചപ്പോൾ ഒരുപാട് ഓഫറുകൾ താരത്തിന് വന്നിരുന്നു. എന്നിട്ടും തന്റെ വേതനം വരെ കുറച്ചു കൊണ്ട് ബാഴ്സലോണയിലേക്ക് അഗ്വേറോ എത്തിയത് മെസ്സിയുടെ ക്ലബ്ബ് എന്ന ഘടകം കൊണ്ട് മാത്രമായിരുന്നു. മെസ്സി ഇല്ലായെങ്കിൽ തനിക്ക് ഈ വേതനത്തിന് ബാഴ്സലോണയിൽ കളിക്കേണ്ടതില്ല എന്നാണ് അഗ്വേറോയുടെ നിലപാട്.
- ഞാൻ ബാഴ്സലോണയിൽ നിന്ന് പുറത്തു പോയെങ്കിൽ അവർ എന്നെ ചവിട്ടി പുറത്താക്കിയതാണ്; ലയണൽ മെസ്സി
- മെസ്സിയെ ബാഴ്സലോണയിൽ നിന്നും പുകച്ചു പുറത്തു ചാടിച്ചത് ആരാണ്…
രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലാത്തതുകൊണ്ട് ക്ലബ്ബ് വിടുന്ന കാര്യങ്ങളിൽ അധികം സാങ്കേതികമായ നൂലാമാലകൾ ഉണ്ടായിരിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാലും ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അദ്ദേഹം തന്റെ അഭിഭാഷകനോട് നടപടികൾ ആരംഭിക്കാൻ അദേഹം അവശ്യപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.