in

കർഷകന്റെ മകൻ ഇന്ന് 130 കോടി ജനങ്ങളുടെ ഹീറോ ആണ്

PR Sreejesh [Tokyo]

ആവേശം ക്ലബ്ബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ ടീം എക്സ്ട്രീം ഡി സ്പോർട്സ് എഴുതുന്നു. നാലു പതിറ്റാണ്ടിന് ശേഷം ഒരിക്കൽ കൂടി ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീം ഒരു മെഡൽ നേടുമ്പോൾ അവരുടെ കാവൽ ഭടൻ ആയി ഒരു മലയാളി തെല്ലും ഭയം ഇല്ലാതെ നെഞ്ചും വിരിച്ചു നില്കുന്നത് കാണുമ്പോൾ ഏതൊരു മലയാളിക്കും അഭിമാന നിമിഷമാണ്. പറഞ്ഞു വരുന്നത് ഇന്ന് നമ്മുടെ അഭിമാന താരമായ ആ 33 കാരനെ പറ്റിയാണ് .

1988 ൽ എറണാകുളത്തെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ചു ചെറുപ്പത്തിലേ ഷോട്ട് പുട്ടിലും ജാവലിൻ ത്രൊയിലും മത്സരിച്ചു കൊണ്ട് ഇരുന്ന ശ്രീജേഷ് 2001 ൽ ജി.വി രാജയിൽ ചേർന്നു.അന്ന് കുറച്ചു തടി ഉള്ളതുകൊണ്ട് ഓടികളിക്കാൻ അതികം താല്പര്യമിലത്ത ശ്രീജേഷ് വോളി ബോളിലും പിന്നീട് ഫുട്ബോൾ ലെ ഗോൾ കീപ്പർ ആയും ഒരു അവസരം നോക്കി.

PR Sreejesh [Tokyo]

പിന്നീട് ഗോൾ കീപ്പിങ്ങിൽ ശ്രീജേഷ് ന്റെ കഴിവ് കണ്ട് പരിശീലകർ ഹോക്കിയിലേക്ക് തിരിച്ചു വിട്ടു . പിന്നീട് നമ്മൾ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളെ എല്ലാം നെഞ്ചിലേറ്റുന്ന ഒരു കാവൽഭടനെ ആയിരുന്നു. തന്റെ 16 ആം വയസിൽ ദേശിയ ജൂനിയർ ടീമിന്റെ ഭാഗമായി ഇന്ത്യക്ക് വേണ്ടി കളിച്ചു തുടങ്ങി.

2004 ൽ ഓസ്ട്രേലിയക്ക് എതിരെ സീനിയർ ടീമിലേക് കാൽ വെപ്പ്. പിന്നീട് 2006 മുതൽ ടീമിൽ സ്ഥിര അംഗം ആയി.2009 ൽ സീനിയർ കീപ്പർ ബാൽജീത് സിങ്ങിന് പരിക്കുപറ്റിയതോടെ ടീമിലെ സ്ഥിരം കീപ്പർ ആയി. 2012 ഇൽ ലണ്ടൻ ഒളിമ്പിക്സ്ൽ ഇന്ത്യക്ക് വേണ്ടി അദ്ദേഹം ഗോൾ വല കാത്തു . 2015 ൽ അർജുന അവാർഡ്, 2017 ൽ പത്മശ്രീ,2014 ൽ കോമൺവെൽത്ത് ഗെയിംസിൽ സിൽവർ മെഡൽ.

ടീമിലെ മികച്ച പ്രകടനവും തന്റെ പക്വതയും കൊണ്ട് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ബാൻഡ് അദ്ദേഹത്തിലേക്ക് എത്തി ചേർന്നു.2016 റിയോ ഒളിമ്പിക്സ ൽ ഇന്ത്യൻ ക്യാപ്റ്റൻ മറ്റാരും ആയിരുന്നു ഇല്ല.ഇന്നിതാ 2021 ടോക്യോ ഒളിംപിക്സിൽ ഇന്ത്യ വെങ്കലത്തിൽ മുത്തം ഇടുമ്പോൾ ഒരു ജനതയുടെ മൊത്തം വിശ്വാസം ഒരു ഹോക്കി ടർഫ് കോർട്ടിൽ ഒതുക്കി നിർത്തികൊണ്ട് എതിരാളികളുടെ ഷോട്ടുകളെ തടഞ്ഞിടാൻ അദ്ദേഹത്തിന് വിര്യം നൽകുന്നത് തന്റെ അച്ഛൻ സമ്മാനിച്ച പിന്തുണയും സ്നേഹവും ആണ്.

പലപ്പോഴും താൻ ഹോക്കി തിരഞ്ഞെടുത്തപ്പോൾ പലരും എതിർത്തു എന്നാൽ ഒരു സാധാരണ ഒരു കൃഷികാരനായ തന്റെ അച്ഛൻ എതിർത്തില്ല.മറിച്ചു സ്വന്തം പശുവിനെ വിറ്റ കാശ് കൊണ്ട് മകന് നല്ലൊരു ഹോക്കി കിറ്റ് മേടിച്ചു കൊടുത്ത്. സ്വന്തം അച്ഛൻ നൽകിയ സ്നേഹത്തിന് സമ്മാനമായി തന്റെ ഒളിമ്പിക്സ് മെഡൽ അച്ഛൻ ഒള്ള സ്നേഹ സമ്മാനം ആണെന് മത്സരശേഷം ശ്രീജേഷ് പങ്ക് വെച്ച്.

ഇനി ജഡേജയുടെ സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം തന്നെയാണ്…

മെസ്സിക്ക് നൽകുവാനുള്ള സമ്മാനം നെയ്മർ തയ്യാറാക്കി കഴിഞ്ഞു