കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ചരിത്രത്തിൽ ഇതുവരെ പല താരങ്ങളും പരിശീലകരും ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ചിട്ടുണ്ട് എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ തന്നെ ഒരു സ്പോർട്ടിങ് ഡയറക്ടർ ആരാധകർക്കിടയിൽ ഇത്രയധികം
പ്രശസ്തിയും ആരാധനയും പിടിച്ചു പറ്റിയിട്ടുണ്ടെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടറായ കരോളിൻ സ്കിങ്കിസ് അല്ലാതെ മറ്റാരുമല്ല.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിലെ അവസാനത്തെ വാക്കാണ് ഇദ്ദേഹം. അദ്ദേഹം വന്നതിനുശേഷം കേരള ബ്ലാസ്റ്റേഴ്സിന് പല സമൂലമായ മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് പ്രതീക്ഷിച്ചത്ര ഒരു ഇംപാക്ട് അദ്ദേഹത്തിൻറെ ആദ്യ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ അതിന്റെ പരിഹാരം എന്നവണ്ണം ആദ്യ സീസൺ അവസാനിച്ചപ്പോൾ ടീമിൽ കളിച്ച മുഴുവൻ വിദേശ താരങ്ങളേയും അദ്ദേഹം ടീമിൽ നിന്നും പറഞ്ഞുവിട്ടു. അതുകൂടാതെ വണ്ടർ വിക്കൂന എന്ന പേരുമായി ഇന്ത്യയിൽ അത്ഭുതങ്ങൾ കാണിച്ച് പരിചയമുള്ള സ്പാനിഷ് പരിശീലകനേയും അദ്ദേഹം പറഞ്ഞുവിട്ടു.
പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നവീനവും പുരോഗാത്മകവുമായ സമീപനത്തോടെ ആണ് അടുത്ത സീസണിന് സ്പോർട്ടിങ് ഡയറക്ടറായ കരോളിൻസ് തയ്യാറെടുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലിതുവരെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലനകരെ തിരഞ്ഞെടുക്കുന്നതിൽ വലിയ അപാകതയായിരുന്നു വരുത്തിയിരുന്നത്.
- ബ്ലാസ്റ്റേഴ്സ് സിപോവിച്ചിനെ സൈൻ ചെയ്തത് ഈ ഘടകങ്ങൾ വിലയിരുത്തിയാണ്
- പ്രതീക്ഷകളുടെ കൂച്ചുവിങ്ങുമായി കൊമ്പൻമാരുടെ ആശാൻ എത്തി
എന്നാൽ ഇത്തവണ കരോളിൻസ് അതിന് മാറ്റം വരുത്തിയിരിക്കുകയാണ്. സെർബിയൻ പരിശീലകന് മികച്ച അവസരമാണ് അദ്ദേഹം ഒരുക്കി നൽകുന്നത്. ഇന്ത്യയുടെ സമാനമായ കാലാവസ്ഥയിൽ നടക്കുന്ന ഓസ്ട്രേലിയൻ സൂപ്പർ ലീഗിലെ ഒരു മികച്ച വിദേശ താരത്തിനെ ആണ് അദ്ദേഹം ആദ്യം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചത് പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ കളിച്ച പരിചയമുള്ള ഒരു പ്രതിരോധനിര താരത്തെയും അദ്ദേഹം എത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ സാഹചര്യങ്ങളിൽ കളിച്ച പരിചയമുള്ള ഏറ്റവും വിശ്വസ്തനായ ഒരു പ്രതിരോധ ഭടനെ അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി എത്തിച്ചിട്ടുണ്ട്എന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ അദ്ദേഹം. എനെസ് സിപോവിച്ച് എന്ന ബോസ്നിയൻ താരത്തിൽ അദ്ദേഹത്തിന് വളരെ വിശ്വാസമുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വിശ്വസ്തനായ പ്രതിരോധനിര താരം എന്നാണ് അദ്ദേഹം ഏറ്റവും പുതിയ സൈനിങ്ങിനെക്കുറിച്ച് പറയുന്നത്.