ഒരു മത്സരത്തിൽ തന്നെ ആദ്യം നായകനായി വാഴ്ത്തപ്പെടുകയും നിമിഷങ്ങൾക്കകം അതേ നായകൻ തന്നെ വില്ലനായി കുറ്റപ്പെടുത്തപ്പെടുകയും എന്നത് എത്രമാത്രം വൈരുദ്ധ്യാത്മക നിറഞ്ഞതാണ്. അതാണ് ഇന്ന് ഒളിമ്പിക്സ് ഫുട്ബോൾ മത്സരത്തിൽ കണ്ടത്. ഐവറികോസ്റ്റ് താരം എറിക് ബെയിലിയായിരുന്നു നായകനും വില്ലനും.
മത്സരത്തിന്റെ തുടക്കത്തിൽതന്നെ അപ്രതീക്ഷിതമായി ഗോൾ നേടി അദേഹം എല്ലാവരേയും സന്തോഷിപ്പിച്ചു. എന്നാൽ കുറച്ചു സമയങ്ങൾക്കു ശേഷം അതേ നായകൻ തന്നെ ടീമിന്റെ വില്ലനായി. അങ്ങനെ അഞ്ചിനെതിരെ രണ്ടുഗോളുകൾക്ക് സ്പെയിൻ ഐവറികോസ്റ്റ് ടീമിനെ ചവിട്ടിമെത്തിച്ചപ്പോൾ നായകൻ വില്ലനായി.
ആദ്യം വിജയ നായകനായി വാഴ്ത്തപ്പെട്ട താരം കളി അവസാനിക്കുമ്പോൾ സ്വന്തം ടീമിനെ തോൽപ്പിച്ചവനായി
മുദ്രകുത്തപ്പെട്ടു തലതാഴ്ത്തി നിൽക്കുകയായിരുന്നു. അതേ ഫുട്ബോൾ ഇത്രമാത്രം അപ്രവചനീയമായ കളിയായി മാറുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ് ഒരു നിമിഷം പോലും വേണ്ട, ഫുട്ബോളിൽ ഒരാളുടെ ജാതകം മാറ്റിയെഴുതുന്നതിന്.
ശരിയായ സമയത്ത് ശരിയായ രീതിയിൽ
പ്രവർത്തിക്കുന്നവൻ അവിടെ വിജയി ആകുന്നു ഏറെനേരം ചെയ്തുകൂട്ടിയ ശരികൾ എല്ലാം ഒരൊറ്റ പിഴവിന്റെ പേരിൽ മറക്കപ്പെടുന്നത് പതിവാണ് അങ്ങനെ ജീവൻ പോലും നഷ്ടപ്പെട്ട എസ്‌കോബാറിന്റെ രക്തസാക്ഷിത്വം അതിന് തെളിവാണ്.
ടൂർണമെൻറ് ഫേവറേറ്റുകൾ എന്ന പെരുമയുമായി എത്തിയ സ്പെയിൻ കളിയുടെ തുടക്കത്തിൽ തന്നെ ആഫ്രിക്കൻ കരുത്തുമായി വന്ന ഐവറി കോസ്റ്റിനെ മറികടക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. അപ്രതീക്ഷിതമായി സ്പെയിനിന്റെ ഗോൾവല വിലക്കിയപ്പോൾ എറിക് ബെയിലി തുളച്ചപ്പോൾ പലരും മൂക്കത്ത് വിരൽ വച്ചു.
ഐവറി കോസ്റ്റ് സ്‌പെയിനേ അട്ടിമറിക്കും എന്നുവരെ എല്ലാവരും വിധിയെഴുതി. എന്നാൽ വിധി നേരെമറിച്ച് ആയിരുന്നു. ഗോൾ നേടിയ ബെയിലി വരുത്തിയ നിരന്തര പിഴവുകളിൽ കൂടി സ്പെയിൻ ഒന്നിനൊന്ന് ആക്രമിക്കുകയായിരുന്നു.
മത്സരത്തിൽ ഐവറി കോസ്റ്റ് [2- 1] മുന്നിൽ നിൽക്കുമ്പോൾ ബെയിലി വരുത്തിയ ഒരു പിഴവിൽ നിന്നും സ്പെയിൻ സമനില ഗോൾ നേടുകയായിരുന്നു. അവിടെനിന്ന് പിന്നീട് കണ്ടത് സ്പെയിന്റെ അഴിഞ്ഞാട്ടം ആയിരുന്നു. ഒരു ഹാൻഡ് ബോളിൽ കൂടി നിർണായകമായ പെനാൽറ്റി കൂടി ബെയിലി വഴങ്ങിയപ്പോൾ സ്പെയിൻ ആസുര രൂപത്തിൽ ഐവറി കോസ്റ്റ് നിരയെ അരിഞ്ഞുവീഴ്ത്തി. വിജയത്തിലേക്ക് കൈപിടിച്ചുയർത്തുമെന്ന് എല്ലാവരും കരുതിയവൻ തന്നെ പരാജയത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോൾ . ഇന്ന് ഒരു ദിവസത്തേക്കെങ്കിലും ഫുട്ബോൾ ലോകത്തെ പ്രധാന സംസാരവിഷയമായി ഈ താരം മാറി.