സാമ്പത്തിക പ്രതിസന്ധികളും സാലറി ക്യാപ്പ് നിബന്ധനകളും ഒന്നും ബാഴ്സലോണയുടെ പ്രകടനത്തിനെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പ്രീ സീസൺ മത്സരങ്ങളിൽ ബാഴ്സലോണ താരങ്ങൾ നടത്തുന്ന തകർപ്പൻ പ്രകടനങ്ങൾ.
ടീമിന്റെ അഭിവാജ്യ ഘടകമായ സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ ടീമിനൊപ്പം ഇല്ലെങ്കിൽ പോലും പ്രീ സീസൺ മത്സരങ്ങളിൽ ബാഴ്സലോണയുടെ പ്രകടന മികവിന് ഒട്ടും കുറവില്ല. ഇന്നു നടന്ന മത്സരത്തിൽ ബാഴ്സലോണ സ്റ്റുഗാർട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു തച്ചുതകർത്തത്.
യൂസഫ് ഡെമിയർ, റിക്യു പ്യുയിഗ്, മെംഫിസ് ഡീപേ എന്നിവരായിരുന്നു ബാഴ്സലോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. തുടർച്ചയായ മൂന്നാം പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരവും ജയിച്ചു കയറി കാറ്റലോണിയൻ ടീം. ജിംനാസ്റ്റിക്, ജിറോണ എന്നീ ടീമുകൾക്ക് മേൽ വ്യക്തമായ ആധിപത്യത്തോടെ വിജയിച്ച ശേഷം സ്റ്റുട്ട്ഗട്ടിലോട്ട് വണ്ടി കയറിയ ബാർസിലോണക്കു കൂച്ചു വിലങ്ങിടാൻ സ്റ്റുട്ട്ഗട്ട് നന്നേ പണിപ്പെട്ടു.
ഗ്രീൻസ്‌മാൻ മിന്നിത്തിളങ്ങിയ മത്സരത്തിൽ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം. ബാഴ്‌സലോണയുടെ പുതിയ സൈനിങ് ആയ മെംഫിസ് ഡീപെയുടെ തകർപ്പൻ ഷോട്ടിൽ നിന്നായിരുന്നു ആദ്യ ഗോൾ, ഫ്രൻകി ഡി ജോങിന്റെ അസ്സിസ്റ്റും ഇവിട പ്രശംസ അർഹിക്കുന്നു.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീസ്‌മാൻ ന്റെ അസ്സിസ്റ്റിൽ നിന്നും യുസഫ് ഡെമിർ രണ്ടാം ഗോളും കണ്ടെത്തി ആദ്യ പകുതിയിൽ തന്നെ ബാഴ്‌സലോണയുടെ ലീഡ് ഉയർത്തിയിരുന്നു. രണ്ടാം പകുതിയിൽ മാസ്സിവ് സബ്സ്റ്റിട്യൂഷൻ നടത്തിയ റൊണാൾഡ് കൂമൻ റിക്വി പിഗ് , ജോർഡി അൽബ,സെർജിയോ ബുസ്കെറ്സ് , റൊണാൾഡ് അരഹോ എന്നിവരെ കളത്തിലിറക്കി തന്ത്രങ്ങൾക്കു മൂർച്ച കൂട്ടി. 73ആം മിനുട്ടിൽ ഗ്രീൻസ്‌മാന്റെ തന്നെ അസ്സിസ്റ്റിൽ നിന്നും റിക്വി പിഗ് മൂന്നാം ഗോളും കണ്ടെത്തി സ്റ്റുട്ട്ഗട്ട് പതനം പൂർത്തിയാക്കി.
ബാർസിലോണ അടുത്ത മത്സരത്തിൽ റെഡ്ബുൾ സൽസ്‌ബർഗിനെ അവരുടെ തട്ടകത്തിൽ നേരിടും. ഒരു പുനർജ്ജീവനതിനു ശ്രമിച്ചു കൊണ്ടിരിക്കുന്ന ബാർസിലോണക്കു പ്രതീക്ഷ പകരുന്ന പ്രീ സീസണലൂടെ ആണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാൽപ്പന്തു കളിയുടെ മാന്ത്രികൻ ലയണൽ മെസ്സി കൂടെ ടീമിനൊപ്പം ചേരുന്നതോടെ മറ്റു യൂറോപ്യൻ ക്ലബ്ബുകൾക്ക് ശക്തമായ വെല്ലുവിളി ആകുമെന്ന് തീർച്ച