സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയെ ചുറ്റിപ്പറ്റി നിന്ന അഭ്യൂഹങ്ങൾക്ക് അവസാനമായിരിക്കുന്നു. സൂപ്പർ താരം ലയണൽ മെസ്സിയെ ടീമിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ബാഴ്സലോണയുടെ സൂപ്പർതാരങ്ങളായ ഫ്രഞ്ച് താരം അന്തോണിയോ ഗ്രീൻസ്മാനെയും ബ്രസീലിയൻ താരം ഫിലിപ്പേ കുടീഞ്ഞോയെയും വിൽക്കുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ പാടേ നിഷേധിക്കുകയാണ് ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ. ബാഴ്സലോണയുടെ ഭാവി പദ്ധതികളിൽ ഈ രണ്ടു താരങ്ങളും നിർണായക സ്ഥാനം ഉണ്ടെന്ന നിലപാടിലാണ് അദ്ദേഹം.
ക്ലബ്ബിന്റെ സൂപ്പർ താരം ലയണൽ മെസ്സി അദ്ദേഹത്തിന്റെ പ്രതിഫലം പകുതിയായി കുറച്ചത് ബാഴ്സലോണയ്ക്ക് വളരെ വലിയ ഒരു ആശ്വാസമായിരിക്കുകയാണ്. കാറ്റലോണിയ ക്ലബ്ബിനു മേൽ ലാലിഗ ഏർപ്പെടുത്തിയ സാലറി ക്യാപ്പ് നിബന്ധനകൾ മൂലമുള്ള നിയന്ത്രണങ്ങളിൽനിന്ന് ക്ലബ്ബിന് രക്ഷപെടുവാൻ മെസ്സി തന്റെ പ്രതിഫലം കുറച്ചത് വളരെയധികം സഹായകമായിട്ടുണ്ട്.
- യൂറോപ്യൻ സൂപ്പർ ലീഗുമായി മുന്നോട്ട് പോകുവാൻ തന്നെ സൂപ്പർ ക്ലബ്ബുകളുടെ തീരുമാനം
- അതാണ് എന്റെ സ്വപ്നം തുറന്ന് പറഞ്ഞ് നെയ്മർ ജൂനിയർ
പലരും പ്രതിഫലം കുറക്കാൻ തയ്യാറാകാതെ ഇരുന്നിട്ട് പോലും സൂപ്പർ താരം ലയണൽ മെസി തന്റെ പ്രതിഫലം കുത്തനെ നേർ പകുതിയായി താഴ്ത്തുകയായിരുന്നു. ഈയൊരു ഘടകം കൂടി താരങ്ങളെ തങ്ങളുടെ ടീമിൽ നിലനിർത്തുന്നതിൽ ബാഴ്‍സയെ സഹായിക്കുന്നുണ്ട്.
ഇനി അഥവാ ഈ രണ്ടു താരങ്ങളെ ഏതെങ്കിലും കാരണത്താൽ വിൽക്കുന്നുണ്ടെങ്കിൽ അത് തങ്ങൾക്ക് നിരസിക്കാൻ പറ്റാത്ത അത്ര ഭീമമായ ഒരു തുക നൽകി തങ്ങളിൽ നിന്നും ഈ താരങ്ങളെ കൊണ്ടുപോകാൻ ഏതെങ്കിലും ക്ലബ്ബുകൾക്ക് കാര്യം താല്പര്യമുണ്ടെങ്കിൽ ആ ഒരു ഘട്ടത്തിൽ ആലോചിക്കുമെന്ന് മാത്രമാണ് ബാഴ്സലോണ ഇവിടെ നിലവിലെ നിലപാട്.
മെസ്സിക്ക് വേണ്ടി താരങ്ങളെ വിറ്റഴിക്കുന്നു എന്ന ആക്ഷേപത്തിന് ഇതോടുകൂടി അവസാനം കുറിക്ക പെട്ടിരിക്കുകയാണ്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡി പോർട്ടീവാ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.