ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന പൂജ റാണി ലീക്വിന്നിനോട് ഏകപക്ഷീയമായി 5-0 ന് പരാജയപ്പെട്ടത് ആരാധകരിൽ നിരാശയുടെ കരിനിഴൽ നടത്തിയതിനുശേഷമാണ് ഇപ്പോൾ മറ്റൊരു തിരിച്ചടി കൂടി ഇന്ത്യൻ ബോക്സിംഗ് പ്രേമികളെ തേടിയെത്തിയത്.
ഒരു വിജയം മാത്രം അകലെ മെഡൽ നേട്ടത്തിൽ എത്തിയിരുന്ന സുധീഷ് യാദവിന് പരിക്ക് മൂലം ഇഞ്ചുറി ലിസ്റ്റിൽ ആണ് ഇപ്പോൾ, മെഡിക്കൽ ഫിറ്റ്നസ് ഇല്ലെന്ന് ഫൈനൽ റിപ്പോർട്ട് വന്നാൽ അദേഹത്തിന് മെഡൽ പോരാട്ടത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ ശ്രവിച്ചത്.
സതീഷിനെ പോലെയുള്ള താരങ്ങൾക്ക് ഇടയിൽ ആദ്യം പരിക്കുകൾ പറ്റിയപ്പോൾ ശരിയായ സമയത്ത് അവരെ അറ്റൻഡ് ചെയ്യാൻ ടീം ഡോക്ടർ ഇല്ലായിരുന്നു. ഇന്ത്യയുടെ ബോസ്ക് അതിനെപ്പറ്റി ആവേശം ക്ലബ്ബിൽ നേരത്തെ തന്നെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
- പരിക്കേറ്റ ഇന്ത്യൻ ബോക്സിങ് താരങ്ങളെ ശുശ്രൂഷിക്കാൻ ഡോക്ടർ ഇല്ല
- പരിക്കേറ്റ ഇന്ത്യൻ ബോക്സിങ് താരങ്ങളെ ശുശ്രൂഷിക്കാൻ ഡോക്ടർ ഇല്ല
ഇത്രയധികം മികച്ച പ്രകടനങ്ങൾ നടത്തിയ ബോക്സിങ് ടീമിൽ ഒരു ഡോക്ടറെ ഉൾപ്പെടുത്താമായിരുന്നു. എന്നാൽ അധികൃതർ അത് ചെയ്തില്ല. അതിന്റെ പേരിൽ വളരെ വലിയ വിമർശനങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധികൃതർ നേരിടേണ്ടിവരും.
കഴിഞ്ഞ മത്സരത്തിൽ വികാസ് കൃഷ്ണന് കണ്ണിന് പരിക്കേറ്റപ്പോഴും അദ്ദേഹത്തിനെ പരിചരിക്കുവാൻ അടിയന്തര ഘട്ടത്തിൽ ഒരു ഡോക്ടറുടെ സേവനം ലഭ്യമായില്ലായിരുന്നു. പരിശീലന സമയത്ത് ആയിരുന്നു ഒഫീഷ്യൽ ഡോക്ടർ ചടങ്ങ് പോലെ ഇവരെയൊക്കെ സന്ദർശിക്കുക.
നേരത്തെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഏറെ മുന്നിൽ നിന്നിരുന്ന വികാസ് കൃഷ്ണൻ കണ്ണിനും തോളിനും ഗുരുതരമായ പരിക്കുകളുമായി എതിരാളികളെ എതിരിടാൻ ഇറങ്ങി ദയനീയമായി പരാജയപ്പെട്ടത് കണ്ടിട്ടെങ്കിലും അടിയന്തര മെഡിക്കൽ സേവനങ്ങൾ ബോക്സിങ് ടീമിന് ഏർപ്പെടുത്തേണ്ടതായിരുന്നു .ഇത് തീർച്ചയായും ഇന്ത്യയുടെ പിടിപ്പുകേടുകളിൽ ഒന്നായി എടുത്ത് കാട്ടപ്പെടും എന്നത് ഉറപ്പാണ്.