in

ആഷസിന് മുമ്പേ ഇംഗ്ലണ്ട് തോൽവി സമ്മതിച്ചു , ഇംഗ്ലീഷ് ആരാധകർക്ക് അടുത്ത തിരിച്ചടി

ashes warner

ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഏറെ പെരുമയുള്ള ക്രിക്കറ്റ് ടൂർണ്ണമെന്റ് ആണ് ആഷസ് പരമ്പര. ടെസ്റ്റ് ക്രിക്കറ്റിന്റെ വീറും വാശിയും പോരാട്ടവീര്യവും എല്ലാം പ്രകടമാക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് പാക്കേജ് കൂടിയാണ് ഈ പരമ്പര.

ട്വന്റി 20 മത്സരങ്ങൾക്ക് പോലും ചിലപ്പോൾ കാണികളെ കിട്ടിയില്ലെന്നു വരാം പക്ഷേ ആഷസ് മത്സരം നടക്കുമ്പോൾ അഞ്ചുദിവസവും ഗാലറികൾ തിരക്കിലായിരിക്കും. ആളുകൾ നിറഞ്ഞു നിൽക്കുന്നത് ആ പോരാട്ടവീര്യം കാണാനാണ് ഓരോ മത്സരത്തിലും.

ashes warner

ചരിത്രവും പാരമ്പര്യവും ആ വിശുദ്ധിയിൽ സുഷുപ്തിയിൽ നിന്ന് ഉണരുന്ന ആഷസ് പരമ്പര രണ്ടു രാജ്യങ്ങളുടെയും അഭിമാന പോരാട്ടം കൂടിയാണ്. പലപ്പോഴും ലോകകപ്പിനെക്കാൾ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും വിലപിടിപ്പുള്ളതും പ്രാധാന്യമുള്ളതും ആഷസ് ടൂർണമെന്റ് ആണ്. ആഷസ് പരമ്പരയിലെ വീറും വാശിയും ഏറിയ പോരാട്ടങ്ങൾ ലോകപ്രശസ്തമാണ്

എന്നാൽ ഇത്തവണ ആഷസ് തുടങ്ങുന്നതിനു മുൻപ് തന്നെ ഇംഗ്ലീഷ് ടീം തോൽവി സമ്മതിച്ചിരിക്കുകയാണ്. പുലർച്ചെ അവരുടെ മികച്ച ഓൾറൗണ്ടറായ ബെൻ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് താൽക്കാലിക വിരാമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇംഗ്ലീഷ് ആരാധകർക്ക് മറ്റൊരു തിരിച്ചടിയായി ഈ തീരുമാനം വന്നത്.

ശക്തമായ കോവിഡ്-19 നിയന്ത്രണങ്ങൾ നിൽക്കുന്നതിനാൽ ഇംഗ്ലീഷ് താരങ്ങൾ ഓസ്ട്രേലിയയിലേക്ക് ആഷസ് പരമ്പരയ്ക്ക് പോകുവാൻ തയ്യാറല്ല എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതോടെ കൂടിയാണ് പരമ്പരയിൽ നിന്നും പിന്മാറാനുള്ള തീരുമാനം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എടുത്തത്.

പരമ്പരയ്ക്കായി താരങ്ങൾക്ക് ഈ മഹാമാരിയുടെ കാലഘട്ടത്തിൽ കുടുംബത്തിൽനിന്നും കുറെയധികം ദിവസം വിട്ടു നിൽക്കേണ്ടി വരുന്നത് താരങ്ങളെ പിന്തിരിപ്പിക്കുകയാണ്. അതുകൊണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് ഔദ്യോഗികമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്നറിയിച്ചു കത്ത് അയച്ചിരിക്കുകയാണ്.

ഏതായാലും കോവിഡ് മാനദണ്ഡങ്ങളൊന്നും പല ക്രിക്കറ്റ് ആരാധകരും കണക്കിലെടുക്കുന്നില്ല. ഓസ്ട്രേലിയക്ക് മുന്നിൽ ഒരു വൈറസ് ബാധ വന്നപ്പോഴേക്കും പരമ്പര അടിയറവെച്ച് അഭിമാനം നഷ്ടപ്പെടുത്തി എന്നാണ് പലരും ഇംഗ്ലീഷ് ടീമിനെ ക്രൂശിച്ചു കൊണ്ട് പറയുന്നത്.

ഇന്ത്യൻ ഫുട്ബോളിൽ നിശബ്ദമായ വിപ്ലവം സൃഷ്ടിക്കുകയാണ് ഗോകുലം കേരള എഫ് സി

SatishKumar Boxing

സതീഷ് യാദവിന് പരിക്ക്, ഒരു വിജയം കൂടി മാത്രം മതിയായിരുന്നു താരത്തിന് മെഡൽ നേട്ടത്തിലേക്ക് എത്തുവാൻ