ഇന്ത്യൻ ഫുട്ബോളിലെ നവാഗതനാണ് ഗോകുലം കേരള എഫ് സി എങ്കിലും പല വമ്പൻ ക്ലബ്ബുകൾ പോലും കഴിയാത്ത വിപ്ലവകരമായ മാറ്റങ്ങൾ ഇന്ത്യൻ ഫുട്ബോളിൽ കൊണ്ടുവരാൻ ശ്രമം നടത്തുന്ന ഒരു ക്ലബ്ബ് കൂടിയാണ് ഗോകുലം കേരള. ആരാധക പിന്തുണയിൽ കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ പിന്നിലാണെങ്കിലും ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ കിരീടം നേടാൻ കഴിയുന്ന ഒരു ക്ലബ്ബായി ഗോകുലം കേരള എഫ്സി വളർന്നു.
അത്ര മോശമല്ലാത്ത മലബാറിയൻസ് എന്ന ഒരു വലിയ ആരാധകൻ ആരാധക വൃന്ദത്തിനെയും അവർ വളർത്തിയെടുക്കുന്നുണ്ട്. പുരുഷ ഫുട്ബോളിലെ ദേശീയ കിരീടം ചൂടിയ ഗോകുലം ഇന്ത്യൻ ഫുട്ബോളിന്റെ സമസ്തമേഖലകളിലും തങ്ങളുടേതായ കയ്യൊപ്പ് ചേർക്കുവാൻ ഈയൊരു ക്ലബ് പരിശ്രമിക്കുന്നുണ്ട് എന്നത് വളരെ അഭിനന്ദനാർഹമാണ്.
പ്രഥമ ഏഷ്യൻ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് അരങ്ങേറുമ്പോൾ ഗോകുലം കേരള എഫ്സി തകൃതിയായ തയ്യാറെടുപ്പിലാണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സാന്നിധ്യമായി ഫുട്ബോളിലെ വനിതാ ശാക്തീകരണത്തിന്റെ ഇന്ത്യൻ പതാക വാഹകരായി അവർ അവിടെ കാണും.
തങ്ങളുടെ വനിതാ ടീമിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി നിലവിൽ ഇന്ത്യൻ വനിതാഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയ ഋതു റാണിയെ ഗോകുലം തങ്ങളുടെ ക്യാമ്പിൽ എത്തിച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാഗമായ റിതു റാണി എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഗോകുലത്തിനുവേണ്ടി ബൂട്ട് കെട്ടും. ഇന്ത്യൻ വുമൺസ് ലീഗിലും ഗോകുലം കേരള യുടെ വളയിട്ട കൈകളുടെ പ്രതീകമായി ഋതു ഇറങ്ങും.
അടുത്തിടെ കുരുന്നു കായിക പ്രതിഭകൾക്ക് ഫുട്ബോളിൽ മെച്ചപ്പെട്ട പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുവരുത്താനായി ഗോകുലം കേരള എഫ് സി അവരുടെ അക്കാദമി ട്രെയിനിങ് ക്യാമ്പുകളിലേക്ക് ഉള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സും അക്കാദമി ട്രെയിനിംഗ് കാര്യങ്ങളുമായി മുന്നിൽ നിൽക്കുന്നുണ്ട്.
അടിസ്ഥാന ഫുട്ബോൾ വികസനത്തിനും ഗ്രാസ്റൂട്ട് ലെവൽ ഫുട്ബോൾ വികസനത്തിനും ഈ രണ്ട് ക്ലബ്ബുകളും ഒരുപോലെ ശ്രദ്ധ പുലർത്തുന്നു എന്നത് നാളെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് കേരളം വളരെ വലിയ ഒരു പങ്കു വഹിക്കുമെന്നതിന് വളരെ വലിയ തെളിവാണ്.