in

ബാഴ്സലോണ മടുത്തു യുവന്റസിലേക്ക് തിരികെ പോകണമെന്ന് ബോസ്നിയൻ താരം

ബാഴ്സലോണ മടുത്തു യുവന്റസിലേക്ക് തിരികെ പോകണമെന്ന് ബോസ്നിയൻ താരം. പ്രതിഭാശാലികൾ ധാരാളമുള്ള ക്ലബ്ബുകളിൽ എത്തിപ്പെടുന്ന താരങ്ങളുടെ സ്ഥിരം അപകടങ്ങളിൽ ഒന്നാണ് സൈഡ് ബെഞ്ചിൽ തളക്കപ്പെട്ട പോവുക എന്നത്.

കളിക്കളത്തിൽ ഇറങ്ങി തന്റെ കഴിവ് തെളിയിക്കുവാനുള്ള അവസരങ്ങൾ പോലും കിട്ടാതെ കളിക്കളത്തിനു പുറത്ത് കാത്തിരിക്കേണ്ട അവസ്ഥ വന്ന താരങ്ങൾ നിരവധിയാണ് ബാഴ്സലോണയിൽ.

ബാഴ്സലോണയ്ക്ക് മാത്രമല്ല ലോകത്തെ ഒട്ടുമിക്ക ക്ലബ്ബുകളിലും നമുക്ക് ഇത്തരത്തിൽ ആദ്യ ഇലവനിലേക്ക് എത്തുവാൻ കഴിയാതെ സൈഡ് ബെഞ്ചിൽ ഇരുന്ന് കരിയർ നശിപ്പിച്ചുകൊണ്ടിരിക്കുന്ന താരങ്ങളെ കാണാൻ കഴിയും.

കഴിഞ്ഞ വർഷമാണ് ബോസ്നിയൻ മിഡ്ഫീൽഡർ ആയ മെറിലാം പ്യാനിക് ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്ന് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്കു വന്നത് അത് അദേഹത്തിന്റെ കരിയറിലെ വലിയ അബദ്ധം ആയാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ബാഴ്സലോണയിൽ എത്തിയശേഷം റൊണാൾഡ് കൂമാൻ അദ്ദേഹത്തിനോട് നിരന്തരം അവഗണന കാണിക്കുന്നു എന്നാണ് അദ്ദേഹം കരുതുന്നത്. കഴിഞ്ഞ സീസണിൽ കേവലം ഏഴ് മത്സരങ്ങളിൽ മാത്രമാണ് ബാഴ്സലോണ പരിശീലകനായിരുന്ന റൊണാൾഡ് കൂമാൻ പ്യനിക്കിന് അവസരം നൽകിയത്.

ബാഴ്സലോണയിലേക്ക് പോകുവാനുള്ള തൻറെ തീരുമാനം വളരെ വളരെ തെറ്റായിരുന്നു എന്നും തന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്നാണ് അതെന്നും .തനിക്ക് അലെഗ്രി വീണ്ടും പരിശീലകനായ ചുമതലയേറ്റ യുവന്റസിലേക്ക് ലേക്ക് തന്നെ പോകണം എന്നാണ് അദ്ദേഹം പറയുന്നത് പറയുന്നുത്.

ആരാധകരെ ആവേശത്തിലാക്കി ബാഴ്സലോണയുടെ പ്രീസീസൺ തൂക്കിയടി

ബാഴ്‍സലോണയെ മറികടന്ന് അർജൻറീനയുടെ ഉരുക്കു പോരാളി ടോട്ടനടത്തിലേക്ക്