in

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ നീരജ് ചോപ്ര , ഫൈനലിൽ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി.

Javelin Throw/ Javelin Throw [Twiter]

ഒളിമ്പിക്സിന് കൊടി ഇറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യക്ക് ഒരു സ്വർണ്ണമെഡൽ എന്ന സ്വപ്ന സാക്ഷാത്കാരത്തിന് നീരജ് ചോപ്ര ടോക്യോയിൽ ഇറങ്ങുകയാണ്. പുരുഷ വിഭാഗം ജാവലിൻ ത്രോയുടെ ക്വാളിഫൈ റൗണ്ടിൽ ഒന്നാം ശ്രമത്തിൽ തന്നെ 86.59 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായിട്ടാണ് ഫൈനലിലേക്ക് നീരജ് ചോപ്ര യോഗ്യത നേടിയത്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 4.30 ക്കാണ് ഫൈനൽ മത്സരം തുടക്കുന്നത്

1964 ഒളിപിക്സിൽ മിൽഖാ സിങ്ങിനും 1984 ൽ പിടി ഉഷക്കും നഷ്ടമായ അത്‌ലെറ്റിക്ക് മെഡലിലേക്ക് ഉള്ള ഉറച്ച പ്രതീക്ഷയാണ് താരം. 2018 കോമൺവെൽത്ത് ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ താരത്തിന് കടുത്ത വെല്ലുവിളി ആകും എന്ന് പ്രതീക്ഷിക്കപെട്ട ജെർമനിയുടെ ജൊഹന്നാസ് വെറ്റർ യോഗ്യതാ റൗണ്ടിൽ അവസാന ശ്രമത്തിൽ ആണ് യോഗ്യത നേടാനായത്. 97.29 മീറ്റർ പേഴ്സൽ ബെസ്റ്റ് ആയ താരത്തിന് 90 മീറ്ററിന് പുറത്തുള്ള ദൂരം18 തവണ കണ്ടെത്താനായിട്ടുണ്ട്.

നിലവിലെ ലോക ചാമ്പ്യനായ ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്, 2012 ലണ്ടൻ ഒളിംമ്പിക് ചാമ്പ്യനായ ട്രിനാട് ആന്റ് ടൊബാഗോയുടെ കെഷ്റോൺ വാൾ കോട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിച്ചിട്ടില്ലാ എന്നത് ഇന്ത്യയുടെ നൂറ്റാണ്ടുകൾക്ക് ശേഷമുള്ള മെഡൽ പ്രതീക്ഷകൾക്ക് കൂടുതൽ നിറം പകരുന്നു. ഇന്ത്യയുടെ ശിവപാൽ സിങ്ങും ഫൈനലിലേക്ക് യോഗ്യത നേടാനായിട്ടില്ല.

Javelin Throw/ Javelin Throw [Twiter]

വലിയ വേദികളിൽ യോഗ്യതാ റൗണ്ടിനേക്കാൾ മികച്ച ദൂരം നീരജിന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട് എന്ന കരിയർ റെക്കോർഡ് മികച്ച ആത്മവിശ്വാസമാണ് താരത്തിന് നൽകുന്നത്. 2018 കോമൺ വെൽത്ത് ഗെയിംസിൽ 78.20 മീറ്റർ ദൂരവുമായി ഫൈനലിൽ കടന്ന നീരജ് 86.48 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്.

സമാന പ്രകടനം ആണ് 2018 ഏഷ്യൻ ഗെയിംസിലും കാഴ്ച വെച്ചത്. അതിന് ശേഷം പരിക്കിന്റെ പിടിയിലായ താരത്തിന് കടുത്ത വെല്ലുവിളിയാണ് ടോക്യോ ഫൈനലിൽ കാത്തിരിക്കുന്നത്.

88.06 മീറ്റർ ഏറ്റവും മികച്ച വ്യക്തിഗത ദൂരമുള്ള നീരജിനേക്കാൾ ദൂരം കണ്ടെത്തിയ വെറ്ററിനെ കൂടാതെ മറ്റൊരു ജർമൻ താരം വെബ്ബർ ചെക്ക് താരം ജാകോബ് വദ് ലെജ് യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനം നേടിയ പാകിസ്ഥാൻ താരം അർഷദ് നദീം എന്നിവരെ മറികടന്ന് സ്വർണ്ണ പതക്കം നേടണം എങ്കിൽ 90 മീറ്ററിന് മുകളിൽ കണ്ടെത്തേണ്ടതുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശ താരമായി ജോർഹെ പെരേര ഡയസിനെ സൈൻ ചെയ്‌തുവെന്ന് റിപ്പോർട്ട്

മെസ്സിയുമായി കരാറിൽ എത്തിയിട്ടില്ലെന്ന് PSG ഞെട്ടിത്തരിച്ചു ഫുട്ബോൾ ലോകം