in

മെസ്സിയുമായി കരാറിൽ എത്തിയിട്ടില്ലെന്ന് PSG ഞെട്ടിത്തരിച്ചു ഫുട്ബോൾ ലോകം

Messi PSG

ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ഗോൾ നടത്തിയിരിക്കുന്നത്. ഫ്രഞ്ച് ലീഗ് ഭീമന്മാരായ പാരീസ് ജർമൻ ക്ലബ്ബുമായി മുൻ ബാഴ്‍സലോണ താരം ലയണൽ മെസ്സി ഒരു കരാറിലെത്തി എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ എല്ലാം പാടെ നിഷേധിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ അന്താരാഷ്ട്ര ഫുട്‌ബോൾ മാധ്യമമായ ഗോൾ പുറത്തുവിട്ടിരിക്കുന്നത്.

ലയണൽ മെസ്സിയുമായി ഫ്രഞ്ച് ക്ലബ് കരാറിൽ എത്തിച്ചേർന്നു എന്നും, ഓഗസ്റ്റ് 10ന് മെസ്സിയുടെ അനൗൺസ്മെൻറ് പ്രഖ്യാപിക്കുന്നതിനായി അവർ പാരീസിന്റെ അഭിമാനസ്തംഭം ആയ ഈഫൽ ഗോപുരം ബുക്ക് ചെയ്തു എന്നും വാർത്തകൾ പരന്നിരുന്നു. ഈ വാർത്തകളെല്ലാം വന്നത് ഏറെ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നാണ് എന്നത് മറ്റൊരു വൈരുധ്യാത്മകമാണ്.

Messi PSG

ഇതുവരെയും തങ്ങൾ ലയണൽ മെസ്സി യുമായി ഒരു ഡീലിൽ എത്തിച്ചേർന്നിട്ടില്ല എന്നാണ് പാരീസ് സെൻറ് ജർമൻ ക്ലബ്ബിൻറെ ഇപ്പോഴത്തെ വാദം. ഫ്രഞ്ച് ക്ലബ്ബിൻറെ ഉടമസ്ഥന്റെ അർദ്ധസഹോദരൻ PSG ലയണൽ മെസ്സിയുമായി ഒരു എഗ്രിമെന്റിൽ എത്തി എന്ന് അവകാശപ്പെട്ടതിന് പിന്നാലെ PSG ഇത് നിഷേധിച്ചതായി ഗോൾ റിപ്പോർട്ട് ചെയ്തു.

മെസ്സിയുമായി തങ്ങൾ യാതൊരുവിധ കരാറിലും എത്തിയിട്ടില്ല എന്നാണ് ഫ്രഞ്ച് ക്ലബ്ബ് പറയുന്നത്. നേരത്തെ വന്ന വാർത്തകളും അവകാശപ്പെടലുകളും എല്ലാം അവർ നിഷേധിച്ചിരിക്കുകയാണ്. ലയണൽ മെസ്സിയെ ഫ്രഞ്ച് ക്ലബ്ബിന് സൈൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നികുതി സംബന്ധമായ ചില പ്രശ്നങ്ങൾ കൂടി ഉദിക്കും എന്ന് ആവേശം ക്ലബ്ബ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതാണ്.

പക്ഷേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുവെങ്കിലും പാരിസ് ജർമനിലേക്ക് അല്ലാതെ ലയണൽ മെസ്സിയെ കൊണ്ടുവരാൻ മാത്രം പര്യാപ്ത്തിയുള്ള വേറെ ക്ലബ്ബുകൾ ഉണ്ടോ എന്നത് വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റി മെസ്സിയുടെ പ്രഥമ പരിഗണന ആയിരുന്നെങ്കിലും അവർ ഇപ്പോൾ ആൻസ്റ്റൻ വില്ലയിൽ നിന്നു ഗ്രീലിഷിനെ കൊണ്ടുവന്നതിനാൽ നിലവിൽ വലിയൊരു സൈനിങ് നടത്തുക എന്നത് അവർക്കും പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്.

പിന്നീടുള്ള മറ്റു സാധ്യതകളും ഏറെ പ്രയാസമേറിയത് തന്നെയാണ്. മെസ്സിയുമായി കരാറിലെത്തി എന്ന വാർത്ത മാത്രമാണ് പി എസ് ജി നിഷേധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി വീണ്ടും ചർച്ചകൾക്കും കരാറിൽ എത്തുവാനും സാധ്യതകളുണ്ട്. പാരീസ് സെൻറ് ജർമനുമായി നിലവിൽ കരാറിലെത്തി എന്ന വാർത്ത മാത്രമാണ്, ഗോൾ റിപ്പോർട്ട് അനുസരിച്ച് അവർ നിഷേധിച്ചിരിക്കുന്നത്.

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ നീരജ് ചോപ്ര , ഫൈനലിൽ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി.

Neeraj Chopra wins Gold. (Tokyo 2020)

അഭിമാന സ്വർണം, കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു ഇതിഹാസം ഇന്ത്യൻ കായിക ചരിത്രത്തിൽ