ഇന്ത്യക്ക് ചരിത്ര സ്വർണം നൽകി ഇന്ത്യയുടെ സ്വന്തം അഭിമാനം നീരജ് ചോപ്ര. കാലമേ ഇനി പിറക്കുമോ ഇനി ഇതുപോലെ ഒരു ഇതിഹാസം ഇന്ത്യൻ കായിക ഭൂപടത്തിൻ ചരിത്രത്തിൽ. ഇന്ത്യൻ കായിക ലോകത്തിന്റെ യഥാർത്ഥ ഇതിഹാസം എന്ന പദവി ഇതാ നീരജ് ചോപ്ര എന്ന താരത്തിന്റെ ശിരസ്സിലേക്ക് എത്തിച്ചേരുന്ന ദിവ്യ മുഹൂർത്തത്തിനാണ് ഇന്ന് ടോക്കിയോ സാക്ഷ്യം വഹിച്ചത്.
1964 ഒളിപിക്സിൽ മിൽഖാ സിങ്ങിനും 1984 ൽ പിടി ഉഷക്കും നഷ്ടമായ അത്‌ലെറ്റിക്ക് മെഡലിലേക്ക് ഉള്ള ഉറച്ച പ്രതീക്ഷയായാണ് താരം ടോക്കിയോയിൽ ജവാലിൻ എറിഞ്ഞത്. 2018 കോമൺവെൽത്ത് ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ താരത്തിന് കടുത്ത വെല്ലുവിളി ആകും എന്ന് പ്രതീക്ഷിക്കപെട്ട ജെർമനിയുടെ ജൊഹന്നാസ് വെറ്റർ യോഗ്യതാ റൗണ്ടിൽ അവസാന ശ്രമത്തിൽ ആണ് യോഗ്യത നേടാനായത്.
അവിടെയും ഒന്നാമനായിരുന്നു അവൻ തോൽക്കാൻ മനസ്സില്ല എന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു ഭാരതത്തിൻറെ അഭിമാനം ജാപ്പനീസ് മണ്ണിൽ വാനോളം ഉയർത്തുവാൻ കച്ചകെട്ടിയിറങ്ങിയ നീരജ് പൊരുതിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക്സിൽ അത്‌ലറ്റിക്സിൽ ഇന്ത്യക്കായി ഒരു ഗോൾഡ് മെഡൽ ലഭിക്കുന്നത്.
നീരജിനെ പറ്റി കൂടുതൽ അറിയുവാൻ ഇത് വായിക്കൂ…
ഭാരതാംബയുടെ ചിരകാല സ്വപ്നങ്ങളെ പൂവണിയിക്കുവാനായിരുന്നു നീരജ് ചോപ്ര എന്ന ഈ ചക്രവർത്തി കുമാരൻ ഇന്ത്യയ്ക്കായി ഈ പ്രകടനം പുറത്തെടുത്തത്.
കാലമേറെ കഴിഞ്ഞാലും മറക്കില്ല ഒരു ഇന്ത്യക്കാരനും ഉള്ളിലൊരു ഉള്ളിലൊരു ജീവൻറെ തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ, അത്രമേൽ വിലപ്പെട്ടതാണ് ഈ വിജയം അതിനെ വിശേഷിപ്പിക്കാൻ വാക്കുകൾ പോലും അപര്യാപ്തമാണ്.
ഈ വിജയത്തിനെ വിശേഷിപ്പിക്കുവാൻ എത്രയെത്ര വാക്കുകൾ കടമെടുത്താൽ പോലും അതെല്ലാം അപര്യാപ്തമാണ്. കാരണം 6 തവണ പോലും അദ്ദേഹത്തിന്. ഭാരതത്തിൻറെ ശിരസ്സിൽ അഭിമാനത്തിന്റെ തിലകക്കുറി അണിയിക്കുവാൻ വേണ്ടി ജാവലിൻ എടുത്ത് എറിയേണ്ടി വന്നില്ല. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങൾ ഫൗൾ ആയിട്ട് പോലും ആദ്യ മൂന്ന് ത്രോകളിൽ നേടിയ 87.03, 87.58, 76.79 എന്ന മികച്ച ദൂരം കൊണ്ട് കാലങ്ങളായി ഇന്ത്യ കാത്തിരുന്ന അഭിമാന സ്വർണത്തിലേക്ക് അവൻ ഭാരതത്തിനെ കൈപിടിച്ചു നടത്തി