കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഏറെ കാത്തിരുന്ന ഒരു മത്സരമായിരുന്നു ഇന്ന് നടന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബ് എന്ന ഖ്യാതിയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ കേരള ഫുട്ബോളിലെ നവയുഗ പ്രതീക്ഷയായ കേരള യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പ്രീസീസൺ മൽസരത്തിൽ മലർത്തിയടിച്ചു.
ഏറെ പ്രതീക്ഷയോടെ കേരളബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ തയ്യാറെടുക്കുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഈ മത്സരത്തിന് കാത്തിരുന്നത്. ഈ മത്സരഫലം ആരാധകരെ നിരാശപ്പെടുത്തി എന്നു പറയുന്നത് ശരിയാണ്. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമായിരുന്നു നടത്തിയത് എന്നത് അവർക്ക് ഒരു ആശ്വാസം കൂടിയാണ്.
ഇന്ത്യൻ ഫുട്ബോളിലെ നവാഗതർ ആണെങ്കിലും യുണൈറ്റഡ് ഫുട്ബോൾ ഗ്രൂപ്പിനെ പോലെ ശക്തമായ ഒരു പിൻബലമുള്ള ക്ലബ്ബിൻറെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാൻ തന്നെയാണ് കേരള യുണൈറ്റഡ് എഫ് സി തീരുമാനിച്ചിരിക്കുന്നത് എന്നത് ഇന്നത്തെ മത്സരം തെളിയിച്ചു.
- കേരള യുണൈറ്റഡ് എഫ്സി യുടെ ബ്രസീലിയൻ യുവതാരം ഗബ്രിയേൽ ലിമയെ പറ്റി അറിയാം…
- ഔദ്യോഗിക പ്രഖ്യാപനം എത്തി ബ്രസീലിയൻ യുവതാരം കേരള യുണൈറ്റഡ് എഫ് സി യിലേക്ക് തന്നെ
പ്രധാനതാരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് എങ്കിലും കേരള ഫുട്ബോളിലെ ചാണക്യൻ ആയ ബിനോ ജോർജിന്റെകുട്ടികൾ ആദ്യ മത്സരം വിജയിച്ചു തന്നെ കയറിയത് അഭിനന്ദനാർഹമാണ്.
നാൽപ്പതാം മിനുട്ടിൽ കേരള യുണൈറ്റഡ് നടത്തിയ മികച്ച നീക്കത്തിന് ഒടുവിലായിരുന്നു ബുജൈറിന്റെ വക മത്സരത്തിലെ ഏക ഗോൾ. പിറന്നത്. ഗോൾ മുഖത്തിന് വലതു വശത്ത് നിന്ന് ഇത്തിരി പ്രയാസമുള്ള ആങ്കിളിൽ നിന്നായിരുന്നു വുജൈറിന്റെ ഷോട്ട്. അത് തടയാൻ ആൽബിനോക്ക് കഴിഞ്ഞില്ല.