ഒരു മണിക്കൂർ മുൻപ് നടന്ന BCCI ബോർഡ് മീറ്റിങ് അവസാനിച്ചപ്പോൾ വരുന്ന വാർത്ത, ട്വന്റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമിലേക്ക് 10 പേര്‍ ഉറപ്പ്; മറ്റ് അഞ്ച് അംഗങ്ങള്‍ ആരായിരിക്കും? ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ടി. നടരാജന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് ഇവരാണ് വെയ്റ്റിങ് ലിസ്റ്റില്‍.
ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫിക്‌സ്ചര്‍ പുറത്തു വന്നതിനു പിന്നാലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വളരെയധികം ആവേശത്തിലാണ്. ഇന്ത്യയുടെ ആദ്യ മത്സരം തന്നെ ത്രില്ലറാകുമെന്ന് തീര്‍ച്ച; കാരണം എതിരാളികള്‍ ചിരവൈരികളായ പാകിസ്താനാണ്. ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ മറ്റു ടീമുകള്‍ തുടങ്ങിക്കഴിഞ്ഞു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചും കഴിഞ്ഞു. ഇതോടെ ടീം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് എങ്ങനെയായിരിക്കുമെന്ന ചിന്തയിലാണ് ആരാധകര്‍.
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് സെലക്ഷന്‍ കമ്മിറ്റിക്കു ആവും ഇത്തവണത്തെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാനുള്ള പ്രധാന ഹെര്‍ക്യൂലിയന്‍ ടാസക്. അതിന്റെ പ്രധാന കാരണം മികച്ച താരങ്ങളാൽ സമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റ്.
ഈ ലോകകപ്പില്‍ ഒരു മൂന്നു ടീമിനെ ഇറക്കാന്‍ തന്നെ താരസമ്പത്തുള്ള ഇന്ത്യക്ക്. ലോകകപ്പില്‍ ഇന്ത്യ അണിനിരത്തുന്ന 15 അംഗ ടീമില്‍ പത്തുപേരുടെ പേരുവിവരങ്ങള്‍ ഏറെക്കുറേ ആരാധകര്‍ക്ക് ഉറപ്പാണ്. ശേഷിച്ച അഞ്ചു പേര്‍ ആരാവും എന്നതു മാത്രമാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.
ബാറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കാന്‍ നായകന്‍ വിരാട് കോഹ്ലി, ഒപ്പം ഉപനായകനും ട്വന്റി 20യിലെ എക്കാലത്തെയും മികച്ച താരവും നായകനും ഓപ്പണറുമായ രോഹിത് ശര്‍മ. മധ്യനിര ഭരിക്കാന്‍ സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, പിന്തുണയ്ക്കാന്‍ ഓള്‍റൗണ്ടര്‍ റോളില്‍ രവീന്ദ്ര ജഡേജ, ഹര്‍ദ്ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പിങ്ങിന് റിഷഭ് പന്ത്, സ്പിന്‍ വിഭാഗത്തിനെ നയിക്കാന്‍ യൂസ്‌വേന്ദ്ര ചഹാല്‍.
ബൗളിങ് സുഭദ്രം. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിരയില്‍ ആരുവേണം??? എങ്കിലും ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും ആവും സാധ്യത.
ഇന്ത്യന്‍ ആരാധകര്‍ 11 അംഗ ടീമായി. ഇനിയും വേണം അഞ്ചു പേര്‍. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ടി. നടരാജന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് ഇവരാണ് വെയ്റ്റിങ് ലിസ്റ്റില്‍. മലയാളി താരമായതിനാല്‍ സഞ്ജുവിന്റെ സാന്നധിദ്ധ്യം നമ്മള്‍ ഏറെ ആഗ്രഹിക്കുമെങ്കിലും അതിന് ഒരു സാധ്യതപോലുമില്ല. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പന്തും ഗ്ലൗസ് അണിയാന്‍ മടിയില്ലാത്ത രാഹുലും കിട്ടിയ അവസരം എല്ലാം ഉപയോഗിച്ച ഇഷാന്‍ കിഷനും ഉള്ളപ്പോള്‍ സഞ്ജുവിന് കാത്തിരുപ്പ് തന്നെ.
..