സംശയങ്ങൾ അവസാനിച്ചിരിക്കുന്നു കേരളത്തിലേക്ക് എത്തുന്ന ബ്രസീലിയൻ യുവതാരം കേരള യുണൈറ്റഡിലേക്ക് തന്നെയാണ്. കേരളത്തിലെ ഒരു ക്ലബ്ബിലേക്ക് ഒരു ബ്രസീലിയൻ താരം വരുമെന്ന് റിപ്പോർട്ട് വന്നപ്പോൾ മുതൽ കേരളത്തിലെ ഫുട്ബോൾ ആരാധകരും മാധ്യമ വിചിന്തന മാധ്യമ വിദഗ്ധരും എല്ലാവരും ഒരുപോലെ ആകാംഷയോടെ കാത്തിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു.
കേരളത്തിലെ ഏത് ക്ലബ്ബിലേക്കാണ് ബ്രസീൽ യുവതാരം വരുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം, ഗോകുലം കേരള എഫ് സി തുടങ്ങി പേരുകൾ പലരും പറഞ്ഞപ്പോഴും കേരള യുണൈറ്റഡ് എന്ന ആ വലിയ സാധ്യതയിലേക്ക് പലരും മിഴിതുറന്ന് ചിന്തിച്ചത് പോലുമില്ല.

യുണൈറ്റഡ് ഗ്രൂപ്പ് പോലെ വളരെ വലിയ ഒരു ഫുട്ബോൾ നെറ്റ്‌വർക്കിന്റെ രക്ഷാകർതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച കേരള യുണൈറ്റഡ് എന്ന ക്ലബ്ബിലേക്ക് ഇനിയും പലരും വന്നേക്കാം. ഇന്ത്യയ്ക്ക് പുറത്ത് അത്രമാത്രം ശക്തമായ വേരോട്ടമുള്ള ഒരു നെറ്റ്‌വർക്കിന് കീഴിൽ ആണ് ഈ ക്ലബ്ബ് ഇപ്പോൾ വളർന്നു വരുന്നത്.
20 വയസ്സുള്ള ബ്രസീലിയൻ താരം കേരളത്തിലേക്ക്, ബ്ലാസ്റ്റേഴ്‌സിലേക്കല്ല
കേരളത്തിലേക്ക് വരുന്ന ബ്രസീലിയൻ യുവതാരം ഷാക്തറിൽനിന്ന്, കൂടുതൽ വിവരങ്ങൾ അറിയാം
നേരത്തേ പുറത്തുവന്ന സൂചനകളെ എല്ലാം ശരിവയ്ക്കുന്ന അർത്ഥത്തിൽ കേരള യുണൈറ്റഡ് എഫ് സി അവരുടെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തു. അതോടെ അവർ ഉറപ്പിച്ചു കേരളം കാത്തിരുന്ന ആ ബ്രസീലിയൻ യുവതാരം വരുന്നത് തങ്ങളുടെ ക്ലബ്ബിലേക്ക് ആണെന്ന്.
ബ്രസീലിൽ നിന്നുള്ള യുവ പ്രതിരോധ നായകൻ, വൻമതിൽ ഉക്രൈൻ ക്ലബ്ബ് ഷാക്തർ ഡോണസ്കിന്റെ അണ്ടർ 21 ടീമിലെ പ്രതിരോധ കോട്ടയുടെ കരുത്തിന്റെ കാവലാൾ ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിൽ തങ്ങളുടെ പാദമുദ്ര പതിപ്പിക്കുവാൻ കേരള യുണൈറ്റഡ് എഫ് സി ഒരുങ്ങി കഴിഞ്ഞു.
ഇനി കേരളത്തിലെ ഓരോ ഫുട്ബോൾ പ്രേമിക്കും ആകാംക്ഷയോടെയും കൗതുകത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാം യുണൈറ്റഡ് ഗ്രൂപ്പ് ഇന്ത്യൻ മണ്ണിൽ കേരള യുണൈറ്റഡ് എന്ന ക്ലബുമായി ചേർന്ന് നടപ്പിലാക്കാൻ പോകുന്ന അത്ഭുതങ്ങൾക്കായി…