in

2.7 ബില്യൺ പൗണ്ടിന്റെ കൂറ്റൻ കരാറിൽ ബാഴ്സലോണയുടെ പ്രശ്നങ്ങൾ അവസാനിച്ചു, രജിസ്ട്രേഷൻ നടപടികളുമായി ഇനി ക്ലബ്ബിന് മുന്നോട്ടു പോകാം

Barcelona

ബാഴ്സലോണ ആരാധകരുടെ ഏറെ നാളത്തെ ആശങ്കകൾക്കും സംശയത്തിനും വിരാമം കുറിച്ചു കൊണ്ട് ബാഴ്സയുടെ പ്രതിസന്ധികൾ ഇതാ അവസാനിക്കാൻ പോകുന്നു. തങ്ങൾ ടീമിലെത്തിച്ച താരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത ഗതികേടിലായിരുന്നു ഇതുവരെയും കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണ.

എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികളിൽ നിന്നെല്ലാം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്ക് ഇപ്പോൾ ശാപമോക്ഷം കിട്ടുകയാണ്. അവർ ക്യാമ്പിൽ എത്തിച്ച താരങ്ങളെ ഉടൻ തന്നെ അവർക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. ലാലിഗ യുടെ പുതിയ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് ആണ് ബാഴ്സലോണയ്ക്ക് പ്രശ്നങ്ങളുടെ ഊരാക്കുടുക്കിൽ നിന്നും പുറത്തുകടക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

Barcelona Pre season[goal]

ലാലിഗ യുടെ സകലമാന സാമ്പത്തിക ക്രയവിക്രയ നിലപാടുകളും കാര്യപരിപാടികളും നിയന്ത്രിക്കുന്നതിനായി. സ്പാനിഷ് ലീഗ് CVC ക്യാപിറ്റൽ പാർട്ട്ണർഷിപ്പ് കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഇനിമുതൽ സ്‌പാനിഷ്‌ ലീഗിന്റെ എല്ലാവിധ സാമ്പത്തിക ക്രയവിക്രയ നിലപാടുകളിലും അന്തിമ തീരുമാനം എടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കമ്പനി ആയിരിക്കും.

ബാഴ്‍സലോണയിലേക്ക് തിരികെയെത്തുമ്പോൾ മെസ്സിയെ കാത്തിരിക്കുന്നത് ഒരു പറ്റം റെക്കോഡുകൾ

ബാഴ്‍സലോണയെ മറികടന്ന് അർജൻറീനയുടെ ഉരുക്കു പോരാളി ടോട്ടനടത്തിലേക്ക്

ഇതിൻറെ ഭാഗമായി 2.7 ബില്യൺ പൗണ്ടിന്റെ ഒരു ഭീമൻ കരാറാണ് ലാലിഗ കമ്പനിയുമായി ഒപ്പുവയ്ക്കുന്നത്. വീഡിയോടെയും ചിത്രങ്ങളുടേയും വരെ പകർപ്പവകാശങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുകയാണ്. കരാർ വിഹിതം ക്ലബ്ബുകൾക്കിടയിൽ വിഭജിക്കുവാൻ ആണ് ലാലിഗയുടെ തീരുമാനം.

യൂറോപ്യൻ സൂപ്പർ ലീഗുമായി മുന്നോട്ട് പോകുവാൻ തന്നെ സൂപ്പർ ക്ലബ്ബുകളുടെ തീരുമാനം

ഈ കമ്പനി രൂപീകരണവുമയി ബന്ധപ്പെട്ട കരാർ അനുസരിച്ച് ഏകദേശം 250 മില്യൻ പൗണ്ട് ബാഴ്സലോണയ്ക്ക് ആദ്യം തന്നെ ലഭിക്കുന്നതാണ്. ബാഴ്സലോണ തങ്ങളുടെ ക്യാമ്പിൽ എത്തിച്ച നാല് താരങ്ങളുടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ തുക മതിയാകും സ്പാനിഷ് ക്ലബ്ബിന്.

ലാലിഗ യുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട കരാർ എന്നാണ്. സ്പാനിഷ് ലീഗിൻറെ അവകാശവാദം ഈ കരാറുമായി ബന്ധപ്പെട്ട് നോൺ പ്രൊഫഷണൽ ക്ലബ്ബുകൾക്കും സെമി പ്രൊഫഷണൽ ക്ലബ്ബുകൾക്കും ഗുണം ഉണ്ടാകും.

ഔദ്യോഗിക പ്രഖ്യാപനം എത്തി ബ്രസീലിയൻ യുവതാരം കേരള യുണൈറ്റഡ് എഫ് സി യിലേക്ക് തന്നെ

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ ഫേസ് ഫാക്ടറി