in , ,

ബാഴ്സലോണ മെസ്സിയുമായുള്ള കരാർ പുതുക്കാത്തതിന്റെ കാരണം വ്യക്തമാക്കി

Koeman congratulates Barcelona's Lionel Messi at the end of a match PHOTO: REUTERS

വർഷങ്ങളായി ബാഴ്സലോണയുടെ ഇതിഹാസപുരുഷൻ ആണ് അവരുടെ അർജൻറീനൻ താരം ലയണൽ മെസ്സി. ഇന്ന് ലയണൽ മെസ്സി എന്നാൽ ബാഴ്സയ്ക്ക് പകരംവെക്കാനില്ലാത്ത താരം തന്നെയാണ് ബാഴ്സലോണ ക്ലബ്ബിൻറെ പര്യായം പോലെയാണ് ലയണൽ മെസ്സി എന്ന അർജൻറീന താരം.

ഇന്നലെ രാത്രിയോടുകൂടി ആയിരുന്നു മെസ്സിയുടെ ബാഴ്സലോണയും ആയി നിലവിലുണ്ടായിരുന്ന കരാറിന്റെ കാലാവധി അവസാനിക്കുന്നത്. എന്നാൽ ഇതുവരെയും ബാഴ്സലോണ മെസ്സിയുമായുള്ള കരാർ പുതുക്കിയിട്ടില്ല.

ഇതിന് കാരണം മെസ്സി ബാഴ്സലോണ വിട്ട് മറ്റേതെങ്കിലും ക്യാമ്പിലേക്ക് പോകുന്നതാണോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഔദ്യോഗിക വിശദീകരണം ഉണ്ടായിരിക്കുകയാണ് ബാഴ്സലോണയിൽ തുടരാൻ തന്നെയാണ് മെസ്സിക്ക് താല്പര്യം. ബാഴ്സലോണയ്ക്കും ഇനിയുള്ള കാലം മുഴുവൻ ലയണൽ മെസ്സിയെ തങ്ങൾക്ക് ഒപ്പം വേണം എന്ന് തന്നെയാണ് ആഗ്രഹം.

പക്ഷേ എന്തുകൊണ്ടാണ് ഇവർ ഇനിയും കരാർ പുതുക്കാത്തത് എന്നതിനുള്ള കാരണം വളരെ ലളിതമാണ്. യുവേഫയുടെ ഫെയർ ട്രാൻസ്ഫർ നിബന്ധനകൾ കാരണം ബാഴ്സലോണക്ക് താരവുമായി താരത്തിന് അർഹിക്കുന്ന പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു കരാർ ഒപ്പിടാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കുകയില്ല.

ഈയൊരു സാഹചര്യം ബാഴ്സലോണ എപ്പോൾ മറികടക്കുന്നു അപ്പോൾ ബാഴ്സലോണ, യുമായുള്ള ലയണൽ മെസ്സിയുടെ കരാർ പുതുക്കുന്നത് ആയിരിക്കും. ഔദ്യോഗികമായി ബാഴ്സലോണയ്ക്ക് ലയണൽ മെസ്സിയും ആയി നിലവിൽ കരാറില്ല എങ്കിലും, ധാർമികമായി ബാഴ്സയും ലയണൽ മെസ്സി ഇപ്പോഴും ബന്ധത്തിൽ തന്നെയാണ്.

പ്രീസീസൺ പരിശീലനക്യാമ്പ് ആദ്യം തുടങ്ങുന്ന ടീം കേരള ബ്ലാസ്റ്റേഴ്സ്

സാഞ്ചോയുടെ ട്രാൻസ്ഫറിനെപ്പറ്റി അശ്ലീലം കലർന്ന പ്രതികരണവുമായി ഹലാണ്ടിന്റെ പിതാവ്