മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ കാലം കാത്തിരുന്നു നടന്ന സൈനിങ് ആയിരുന്നു ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോട്ടമുണ്ടിൽ നിന്നും അവർ കാലങ്ങളായി കാത്തിരുന്ന ഏഴാം നമ്പർ കുപ്പായത്തിലേക്ക് ഇംഗ്ലീഷ് താരത്തിന്റെ ഓൾഡ് ട്രാഫോഡിലേക്കുള്ള രംഗപ്രവേശം.
ഈ ട്രാൻസ്ഫർ ഫുട്ബോൾ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കുന്ന പ്രകമ്പനം സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ ഒരു വിഷയം മാത്രമേ ചർച്ച ചെയ്യുന്നുള്ളൂ. ഇതിനെപ്പറ്റി പല താരങ്ങളും തങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുന്നത് ഇടയിലായിരുന്നു.
ബൊറൂസിയയിൽ സാഞ്ചോയുടെ പ്രിയ പങ്കാളി ആയിരുന്ന ഏർലിങ് ഹാലാഡിന്റെ പിതാവ് ആൽഫിങ് ഹാലാൻഡിന്റെ കമെന്റ് വരുന്നത്. സംഭോഗം എന്ന് അർത്ഥം വരുന്ന
‘ഫക്ക്‘ എന്ന അശ്ലീല പദം കൂട്ടിച്ചേർത്തുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
ബൊറൂസിയയിൽ ഏർലിങ് ഹാലാൻഡ് എന്ന അത്ഭുത പ്രതിഭ നേടിയ പല ഗോളുകൾക്ക് പിറകിലെയും മാസ്റ്റർ അസിസ്റ്റുകൾ സാഞ്ചോയുടെ സംഭാവനയാണ്.കഴിഞ്ഞ സീസണിൽ 34 ബുൻഡിസ്‌ലീഗ് മത്സരത്തിൽ നിന്നുമായി 17ഗോളുകളും 16അസിസ്റ്റുകളുമായി സാഞ്ചോ മിന്നിത്തിളങ്ങിയിരുന്നു.അവിടെ ഹാലാൻഡുമായി സാഞ്ചോ ഉണ്ടാക്കിയ കൂട്ടുകെട്ട് ഒരു കവിതപോൽ മനോഹരവും അണുബോമ്പുപോലെ സ്പോടനാത്മകവും ആയിരുന്നു.
സാഞ്ചോ പോയത് തങ്ങൾക്ക് വലിയ തിരിച്ചടി ആണെന്നാണ് ഏർലിങ്ങിന്റെ പിതാവ് ആ പ്രായോഗത്തിലൂടെ ഉദ്ദേശിച്ചത് , അദ്ദേഹത്തിന് (സാഞ്ചോ) യുണൈറ്റഡിൽ ശോഭനമായ ഒരു കരിയർ ആശംസിക്കാനും അദ്ദേഹം മറന്നില്ല. അദ്ദേഹം ഉപയോഗിച്ച വാക്ക് അശ്‌ളീലമാണെന്നും അല്ല സാധാരണ ഒരു പ്രയോഗമാണ് എന്ന തരത്തിലും വലിയ ചർച്ചകൾ നടക്കുകയാണ്. ഇതിനെ പറ്റിയുള്ള നിങ്ങളുടെ പ്രതികാരണം കമെന്റ് ചെയ്യൂ…
അദ്ദേഹത്തിന്റെ പിതാവിന്റെ പ്രയോഗം ശരിയാണോ അതോ തെറ്റാണോ നിങ്ങൾ പറയൂ…