in

പ്രീസീസൺ പരിശീലനക്യാമ്പ് ആദ്യം തുടങ്ങുന്ന ടീം കേരള ബ്ലാസ്റ്റേഴ്സ്

KBFC pre season

ഇത്തവണ ഐഎസ്എൽ-ൽ ചരിത്രം കുറിക്കാൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ തീരുമാനം. വർഷങ്ങളായി തങ്ങളുടെ ആരാധകർ സ്വപ്നം കാണുന്ന കിരീടനേട്ടം ഒരിക്കൽപോലും ബ്ലാസ്റ്റേഴ്സിന് ഇതുവരെ അവരിലേക്ക് എത്തിച്ചുകൊടുക്കാൻ ആയിട്ടില്ല.

ഏറെ പ്രതീക്ഷകളുമായി എത്തിയ സ്പോർട്ടിംഗ് ഡയറക്ടർ കരോളിൻ സ്കിങ്കിസിന് പോലും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് മതിയായ പ്രീസീസൺ പരിശീലന സമയം കിട്ടിയില്ല എന്ന് ഒരു ഒഴിവുകഴിവു പറയാം എങ്കിൽ, ഇത്തവണ അതിനുള്ള അവസരം ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് നൽകുന്നില്ല.

കോവിഡ് പ്രതിസന്ധിമൂലം പരിശീലന ക്യാമ്പുകൾ തുടങ്ങുവാൻ മറ്റ് ടീമുകൾ വലയുമ്പോൾ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ആദ്യം പ്രീസീസൺ ക്യാമ്പ് തുടങ്ങാൻ പോകുന്ന ടീം കേരള ബ്ലാസ്റ്റേഴ്സ് ആയിരിക്കും.കൊച്ചിയിൽ ആയിരിക്കും ബ്ലാസ്റ്റേഴ്സ് പരിശീലനക്യാമ്പ് തുടങ്ങുക.

പുതിയ പരിശീലകരെയും സ്വദേശി താരങ്ങളെയും സ്വന്തമാക്കി കഴിഞ്ഞ് ബ്ലാസ്റ്റേഴ്സ് ഇനി വിദേശരാജ്യങ്ങളിലേക്ക് കണ്ണ് ആണ്‌ വെക്കുന്നത്. .

ഇന്ത്യൻ സാഹചര്യങ്ങളിൽ തിളങ്ങാൻ കഴിയുമെന്ന് ഉറപ്പുള്ള താരങ്ങളെ മാത്രമായിരിക്കും ഇത്തവണ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ലക്ഷ്യംവയ്ക്കുന്നത് കളിച്ചു തെളിഞ്ഞ ആഭ്യന്തര താരങ്ങളെയും ബ്ലാസ്റ്റേഴ്സ് നോക്കുന്നുണ്ട്.

പ്രൊ റെസ്ലിംഗിലെ ബുദ്ധിരാക്ഷസൻ

ബാഴ്സലോണ മെസ്സിയുമായുള്ള കരാർ പുതുക്കാത്തതിന്റെ കാരണം വ്യക്തമാക്കി