2018 ൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെൽബൺ സിറ്റി എഫ്‌സി ആറു ഗോളുകളുടെ വിജയം നേടിയപ്പോൾ അച്ചുതണ്ടായ പത്തൊൻപതുകാരൻ സെന്റർ മിഡ്ഫീൽഡർ ആണ് റീലേയ് മക്ഗ്രീ.
ക്ലബ് ബ്രുഗേയിൽ നിന്ന് ലോണിൽ മെൽബൺ സിറ്റിയിൽ കളിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ രണ്ടു ഗോളുകൾ നേടി കളിയിലെ താരമായതും അദ്ദേഹം തന്നെ. മത്സരശേഷം ആ താരം പറഞ്ഞത് താൻ ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്നും ഈ ടൂർണമെന്റ് തന്നെ അതിന് സഹായിക്കുമെന്നുമായിരുന്നു
2018 -19 സീസണിൽ മെൽബണിൽ 30 മത്സരങ്ങളിൽ എട്ടു ഗോളും നാല് അസിസ്റ്റുകളും നേടി ഭേദപ്പെട്ട പ്രകടനം നടത്തിയ താരം തൊട്ടടുത്ത സീസണിൽ അഡ്‌ലൈഡ് യുണൈറ്റഡിലേക്ക് ചേക്കേറി. 48 കളികളിൽ നിന്ന് 14 ഗോളുകളും ആറു അസിസ്റ്റുകളും നേടി നന്നായി കളിച്ച താരം കഴിഞ്ഞ സീസണിൽ ചാർലോട്ടെ ക്ലബ്ൽ നിന്ന് ബിർമിങ്ങാം സിറ്റിയിലേക്ക് ലോണിൽ അയക്കപ്പെട്ടു
അവിടെ ഒരു മത്സരത്തിൽ മാത്രമാണ് അവസരം കിട്ടിയത്. നിലവിൽ ലോൺ കാലാവധി തീർന്നതിനാൽ ചാർലോട്ടെ എഫ്‌സിയിൽ തിരിച്ചെത്തിയ താരത്തിന്റെ ഭാവി എന്തെന്ന് തീരുമാനമായിട്ടില്ല .
ഉടനെ ഫോം വീണ്ടെടുക്കാനും മികച്ച പ്രകടനം നടത്താനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു