ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ ന്യൂസിനോട് ഇന്ത്യ പരാജയപ്പെട്ടു. എന്നാൽ ആ മത്സരത്തിൽ താരങ്ങളിൽ തരമായത് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഒരു പക്ഷി ആയിരുന്നു ന്യൂസിലാൻന്റിന്റെ ബാറ്റിംഗ് നടക്കുന്നതിനിടയിൽ ആയിരുന്നു രസകരമായ ഈ സംഗതി ഉണ്ടായത്.
ന്യൂസീലൻഡ് ബാറ്റ്സ്മാൻ അടിച്ച പന്ത് ഇന്ത്യൻ യുവ താരം ശുഭമാൻ ഗിൽ ഒരു മനോഹര ക്യാച്ചിലൂടെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. എന്നാൽ ആ ക്യാച്ച് എടുക്കുന്ന സമയത്ത് പന്തിന് നേരെ ഉണ്ടായിരുന്ന ഒരു പക്ഷിയുടെ പക്ഷിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
കുറെ സമയം ആ പക്ഷി അവിടെ തന്നെ നിന്നിരുന്നു . ബാറ്റ്സ്മാന്റ പവർ ഫുൾ ഷോട്ട് പക്ഷിക്ക് നേരെയായിരുന്നു വന്നത് ആ സമയം ഫീൽഡ് ചെയ്യുക ആയിരുന്ന ഗിൽ ഒരു ഡൈവിലൂടെ പന്ത് കൈപിടിയിൽ ഒതുക്കുകയായിരുന്നു ഒരുപക്ഷേ ഗില്ലിന് പിടിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ആ പന്ത് നേരെ പക്ഷിയുടെ ശരീരത്തിൽ പതിക്കുമായിരുന്നു.
പന്ത് വരുമ്പോഴും ഗിൽ പന്ത് പിടിച്ചു വിക്കറ്റ് ആഘോഷിക്കുമ്പോഴും ആ പക്ഷി ഭാവഭേദമില്ലാതെ അവിടെ ഇരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദാരവങ്ങൾ മുഴങ്ങുന്നതിനിടെ പക്ഷി എങ്ങോട്ടോ പറന്നു പോവുകയായിരുന്നു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞദിവസങ്ങൾക്ക് ശേഷം ഗെറ്റി ഇമേജസ് പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്