in

കോഹ്‌ലിക്കും ബൂംറക്കും വൻതിരിച്ചടി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ നിറം മങ്ങിയ പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറക്കും വൻതിരിച്ചടി.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കോലി ആണെന്ന് നമുക്ക് നിസ്സംശയം പറയാം എങ്കിലും, നിർണായക മത്സരത്തിൽ കോഹ്ലി പരാജയപ്പെടുന്നത് പതിവായിരിക്കുകയാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബൂംറ വളരെയധികം നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒക്കെ നിർണായക ഓവറുകളിൽ വളരെ മനോഹരമായി പന്തെറിഞ്ഞു കൈവിട്ടുപോയ കളി പോലും തിരിച്ചു പിടിച്ചിട്ടുള്ള ചരിത്രമാണ് ജസ്പ്രീത് ബുംറ എന്ന ബൗളർക്ക് ഉള്ളത്.

എന്നിരുന്നാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന് അഭിമാന പോരാട്ടത്തിൽ ഇരുവർക്കും കാൽ ഇടുകയായിരുന്നു. അതിൻറെ തിരിച്ചടി ഇരുവർക്കും ലഭിച്ചു കഴിഞ്ഞു ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ കോഹ്‌ലി പിന്നാക്കം പോയിരിക്കുകയാണ് 2017 ഡിസംബറിനു ശേഷം കോലിക്ക് ഇത്രയും താഴ്ന്ന പോയിൻറ് കൾ ഇതുവരെ ലഭിച്ചിട്ടില്ല. കേവലം 812 പോയിന്റുകൾ മാത്രമാണ് ഇപ്പോൾ കോഹ്ലിക്ക് ഉള്ളത്.

സമാനമായ തിരിച്ചടിയാണ് ജസ്പ്രീത് ബൂംറയും നേരിട്ടത്. ടെസ്റ്റ് ബോളിങ് റാങ്കിങ്ങിൽ പത്തൊമ്പതാം സ്ഥാനത്തേക്ക് ബൂംറ പിന്തള്ളപ്പെട്ടു. 2019 ന് ശേഷം അദ്ദേഹത്തിന്റെ ഏറ്റവും
മോശം റാങ്കിങ് ആണ് ഇത്.

ഗോകുലത്തിലെ മായക്കണ്ണനെ മറ്റൊരു ഐ ലീഗ് ക്ലബ് റാഞ്ചി

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താരമായ പക്ഷി വൈറലാകുന്നു