in

ഗോകുലത്തിലെ മായക്കണ്ണനെ മറ്റൊരു ഐ ലീഗ് ക്ലബ് റാഞ്ചി

Mayakkannan

വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാളി ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ക്ലബ്ബാണ് മലബാർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗോകുലം കേരള എഫ് സി.

മലയാളികൾ ഏറെ നെഞ്ചിലേറ്റിയ കേരളബ്ലാസ്റ്റേഴ്സ് ഒരു കിരീടത്തിനായി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഇപ്പോഴും കാത്തിരിക്കുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് രൂപപ്പെട്ടതിനു ശേഷം മാത്രം രൂപം കൊണ്ട ഗോകുലം ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ കിരീട വിജയങ്ങൾ നേടുന്ന ഒരു ക്ലബ്ബ് ആയി മാറിയിരിക്കുന്നു.

ബ്ലാസ്റ്റേഴ്സിന് ഒപ്പം നിൽക്കുന്ന തരത്തിൽ ഒരു ആരാധക വൃന്ദത്തെയും കെട്ടിപ്പടുക്കുവാൻ മലബാറിയൻസിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസൺ വരെ ഗോകുലം കേരള എഫ് സിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയി വളരെ മികച്ച രീതിയിൽ കളിച്ച താരമായിരുന്നു മായക്കണ്ണൻ.

മായക്കണ്ണനെ വരുന്ന ഐ ലീഗ് സീസണിൽ ഗോകുലത്തിന്റെ ജേഴ്സിയിൽ കാണുവാൻ ഇനി ആരാധകർക്ക് കഴിയില്ല അദ്ദേഹം ശ്രീനിധി ഡെക്കാൻ എഫ് സി യുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു.

മറ്റ് നിരവധി പ്രതിഭാധനരായ ഡിഫൻസീവ് മിഡ് ഫീൽഡന്മാർ ഉള്ളതുകൊണ്ട് തന്നെ ഗോകുലത്തിന് ഈ ഒരു മാറ്റം അത്ര വലിയ തിരിച്ചടി ആവുകയില്ല. എങ്കിലും ആരാധകർക്ക് താരത്തെ പിരിയുന്നതിൽ നല്ല ദുഃഖം ഉണ്ട്.

തന്റെ അവസരം യുവതാരങ്ങൾക്ക് നൽകണമെന്ന് ക്രിസ് ലിൻ

കോഹ്‌ലിക്കും ബൂംറക്കും വൻതിരിച്ചടി