in

തന്റെ അവസരം യുവതാരങ്ങൾക്ക് നൽകണമെന്ന് ക്രിസ് ലിൻ

Chris Lynn

തന്റെ അവസരം യുവതാരങ്ങൾക്ക് നൽകണമെന്ന് ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിൻ.
ലോകമെമ്പാടുമുള്ള ട്വൻറി20 ലീഗുകളിൽ ബാറ്റിങ്ങിന്റെ വെടിക്കെട്ട് വിരുന്നു സമ്മാനിച്ച ബാറ്റ്സ്മാനാണ് ഓസ്ട്രേലിയൻ താരമായ ക്രിസ് ലിൻ

ബിഗ് ബാഷ് ടീമായ ബ്രിസ്ബെൻ ഹീറ്റ്സിന്റെ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. കഴിഞ്ഞ മൂന്നുവർഷമായി അവരുടെ നായകനായഈ വെടിക്കെട്ട് ബാറ്റ്സ്മാൻ 458 റൺസുമായി കഴിഞ്ഞ സീസണിലും അവരുടെ ടോപ്സ്കോറർ ആയിരുന്നു .

ബിഗ്ബാഷിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരവും മറ്റാരുമല്ല ക്രിസ് ലിൻ തന്നെയാണ്. തുടർച്ചയായി വലിയ സ്കോറുകൾ നേടിയ താരം ആയിട്ടും ടീമിനെ പ്ലേഓഫ് ലേക്ക് നയിക്കാൻ താരത്തിന് തുടർച്ചയായി കഴിയുന്നുണ്ടെങ്കിലും വളരെ അപ്രതീക്ഷിതമായിരുന്നു താരം ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്.

ഇത് ഞാൻ ഒഴിഞ്ഞു കൊടുക്കേണ്ട ശരിയായ സമയം ആണെന്നും പ്രതിഭാധനരായ ഏതെങ്കിലും യുവതാരങ്ങൾക്ക് തൻറെ സ്ഥാനം നൽകണം എന്നും അതുവഴി ടീമിൻറെ ദീർഘകാല ഭാവിയെ കെട്ടിപ്പടുക്കണം എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഈയൊരു തീരുമാനത്തോടെ കൂടി ആരാധകർക്കിടയിൽ ഹീറോ പരിവേഷം ആണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. സ്വന്തം ടീമിൻറെ ഭാവിയെ മുൻനിർത്തി തന്നെ ക്യാപ്റ്റൻ സ്ഥാനം ത്യജിച്ച ക്രിസ് ലിന് ആരാധകരിൽ നിന്നും വലിയ പ്രതികാരണങ്ങൾ ആണ് വരുന്നത്.

ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ആരാധകരെ നിരാശപ്പെടുത്തില്ല

ഗോകുലത്തിലെ മായക്കണ്ണനെ മറ്റൊരു ഐ ലീഗ് ക്ലബ് റാഞ്ചി