ഇതുവരെയുള്ള ഒട്ടുമിക്ക സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ്ങുകൾ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയിട്ടില്ല.
എന്നാൽ ഈ വരുന്ന സീസണിൽ അതിന് ഒരു മാറ്റം ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ കളിക്കുവാൻ ആയി സൈൻ ചെയ്യാൻ ശ്രമിക്കുന്ന താരങ്ങളെല്ലാം വളരെ മികച്ച താരങ്ങൾ തന്നെയാണ്.
മറ്റു ടീമുകളിൽ അവസരം കിട്ടാതെ ഇരിക്കുന്ന താരങ്ങളോ അല്ലെങ്കിൽ പഴയ പടക്കുതിരകളോ ഒക്കെയാണ് ഇതുവരെയും ബ്ലാസ്റ്റേഴ്സിൽ പന്ത് തട്ടാൻ വന്നിട്ടുള്ളത്. പക്ഷേ എല്ലാവരും ഇത്തരക്കാർ ആണെന്ന് പറയാൻ കഴിയില്ല ബ്ലാസ്റ്റേഴ്സിനായി മികച്ച രീതിയിൽ കളിച്ച താരങ്ങളുമുണ്ട്.
അവർക്കെല്ലാം ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ ഹൃദയത്തിൽ ആണ് സ്ഥാനം കൊടുത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ പുതിയ പരിശീലകനെയും സഹ പരിശീലകനെയും നിയമിച്ച ശേഷം കഴിഞ്ഞ സീസണിൽ ടീമിനായി കളിച്ച മുഴുവൻ വിദേശ താരങ്ങളും റിലീസ് ചെയ്തിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ്ങുകൾ ഇത്തവണ ആരെയും നിരാശപ്പെടുത്തുന്നത് ആയിരിക്കില്ല. ബ്ലാസ്റ്റേഴ്സ് ഇതിനോടകംതന്നെ ചില മികച്ച താരങ്ങളുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. വരുന്ന മുറക്ക് അവരുടെ അനൗൺസ്മെൻറ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് പ്രഖ്യാപിക്കുന്നത് ആയിരിക്കും.
ഇത് വെറും ഒരു റൂമർ അല്ല ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫറുകളുടെ കാര്യത്തിൽ ഏറ്റവുമധികം വിശ്വാസത നേടിയ സ്രോതസ്സുകളിൽ ഒന്നായ മാർക്കസ് മെർഗുലോ 20 മിനിറ്റ് മുമ്പ് തൻറെ ട്വിറ്റർ ഹാൻഡിലിൽ ആണ് ഇത് കുറിച്ചത് .
മാർക്സിന്റെ ട്വീറ്റ് വന്നതോടുകൂടി ആരാധകർ ആവേശത്തിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് വിദേശത്ത് നിങ്ങളുടെ കാര്യത്തിൽ തങ്ങളെ നിരാശപ്പെടുത്തില്ല എന്ന്
ആരാധകർ ഉറച്ചുവിശ്വസിക്കുന്നു അതിനുള്ള ഉപോൽപലക ബലം കൂടിയാണ് മാർക്കസിന്റെ ട്വീറ്റ്.