in

പ്രൊ റെസ്ലിംഗിലെ ബുദ്ധിരാക്ഷസൻ

vince mcmahon

1945 ഓഗസ്റ്റ്‌ 24 നു usa ഇലെ നോർത്ത് കരോലിന യിൽ ജനിച്ച വിൻസെന്റ് കെന്നെഡി മക്മാൻ ജൂനിയർ, അല്ലങ്കിൽ വിൻസ് മക്മാൻ /mr. മക്മാൻ പ്രൊഫഷണൽ റെസ്ലിങിനെ തന്നെ ആകെപ്പാടെ കീഴ്മേൽ മറിച്ച വ്യക്തിത്വം ആണ് . അദ്ദേഹത്തിന്റെ അശ്രാന്തമായ പരിശ്രമവും ഷോമാൻഷിപ്പും വഴി ഒരു വിനോദോപാധി ആയി ഒതുങ്ങേണ്ട ഈ ബിസ്സിനെസ്സിനെ ഇത്രയും ലാഭകരാക്കാൻ സാധിച്ചു.

മക്മാൻ ഒരു റെസ്ലിങ് പ്രമോട്ടറുടെ മകനായിരുന്നു, 1970 കളിൽ പിതാവിന്റെ ബിസിനസ്സായ ക്യാപിറ്റൽ റെസ്ലിംഗ് കോർപ്പറേഷനും (പിന്നീട് [WWF; 1979-2002], [WWE ; 2002–]). 1982 ൽ അദ്ദേഹം കമ്പനി വാങ്ങി. അദ്ദേഹത്തിന്റെ അഗ്രെസ്സിവ് ആയ അഭിലാഷവും സ്വതസിദ്ധമായ പ്രമോഷണൽ കഴിവും ഉപയോഗിച്ച് അദ്ദേഹം റെസ്ലിങിനെ രൂപാന്തരപ്പെടുത്തി. റോക്ക് മ്യൂസിക്, സെലിബ്രിറ്റികൾ വളരെ കൃത്യമായി തിരക്കഥയൊരുക്കിയ മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സ്പോർട്സിന്റെയും വിനോദത്തിന്റെയും സമന്വയമാണ് അദ്ദേഹം സൃഷ്ടിച്ചത്,

ഇതിനുവേണ്ടി റെസ്ലർമാരെ അദ്ദേഹം കുട്ടികൾക്ക് വളരെ ഇഷ്ടപെടുന്ന തരത്തിൽ ഉള്ള താരങ്ങളാക്കി മാറ്റി.അദ്ദേഹം മറ്റു കമ്പനികളിൽ നിന്നു മികച്ച താരങ്ങളെ കൊണ്ടുവരികയും, ഈ ബിസിനെസ്സിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രാദേശികവാദത്തെ തകർക്കുകയും ചെയ്തു.


മക്മാൻ നിരവധി ശത്രുക്കളെ സൃഷ്ടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ധീരമായ മാറ്റങ്ങൾ പ്രൊ റെസ്ലിങിൽ വിപ്ലവം സൃഷ്ടിക്കുകയും അതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തു. WWF tv ഷോകളും ലൈവ് ഇവന്റുകളും ഹിറ്റായിരുന്നു, 1980 കളുടെ പകുതിയോടെ കമ്പനി മുൻനിര റെസ്ലിങ് പ്രൊമോഷൻ ആയി മാറി.

1990 കളുടെ തുടക്കത്തിൽ സ്റ്റിറോയിഡ് ഉപയോഗവും ലൈംഗിക ദുരുപയോഗവും ആരോപിച്ച് ഡബ്ല്യുഡബ്ല്യുഎഫ് കുലുങ്ങിയതിനാൽ മക്മാൻ ബുദ്ധിമുട്ടുകൾ നേരിട്ടു. കൂടാതെ, World Championship Wrestling [WCW] ന്റെ ഉദയവും , പിന്നീട് അതിന്റെ കേബിൾ പ്രക്ഷേപണങ്ങൾ താമസിയാതെ കാഴ്ചക്കാരിൽ WWF- നെ മറികടന്നു.

സോപ്പ്-ഓപ്പറ പോലുള്ള സ്റ്റോറി ലൈനുകൾ സൃഷ്ടിക്കാൻ പുതിയ ക്രീയേറ്റീവ് ടീമിനെ നിയോഗിച്ചുകൊണ്ട് മക്മോഹൻ പ്രതികരിച്ചു. വൾഗർ ആയിട്ടുള്ള ഭാഷ, ആംഗ്യങ്ങൾ എന്നിവയും വളരെ sexy ആയി womens ഡിവിഷനും പ്രമുഖരായി. വിമർശകർ, മാതാപിതാക്കൾ തുടങ്ങിയവർ അമിതമായ ലൈംഗികതയെയും അശ്ലീലതയെയും കുറിച്ച് പരാതിപ്പെട്ടിരുന്നുവെങ്കിലും, പ്രേക്ഷകർ അവ വളരെ എൻജോയ് ചെയ്തു .

1990 കളുടെ അവസാനത്തോടെ ഡബ്ല്യുഡബ്ല്യുഎഫിന്റെ പ്രോഗ്രാമുകളായ റോ ഈസ് വാർ, സ്മാക്ക്ഡൗൺ എന്നിവ WCW ഇന്റെ പ്രോഗ്രാമിംഗിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. വീഡിയോ ഗെയിമുകൾ, ആക്ഷൻ ഫിഗർ , മാഗസിനുകൾ, റെസൽമാനിയ പോലുള്ള PPV എന്നിവ ഉപയോഗിച്ച് മക്മോഹൻ WWF ഒരു ദേശീയ അധിനിവേശമാക്കി മാറ്റി. 1999 ൽ അദ്ദേഹം കമ്പനിയെ ഷെയർ മാർക്കറ്റിലേക്ക് കൊണ്ടുപോയി, അതിന്റെ പ്രാരംഭ ഓഫറിൽ 170 മില്യൺ ഡോളർ സ്വരൂപിക്കുകയും ചെയ്തു. അപ്പോഴേക്കും ആഴ്ചതോറും ദശലക്ഷ കണക്കിന് ആളുകൾ കാണുന്ന ഒരു ബില്യൺ ഡോളർ വ്യവസായമായിരുന്നു,

പുതിയ മില്ലേനിയത്തിൽ വിൻസ് പുതിയൊരു ചുവടുവയ്‌പ്പിനൊരുങ്ങി XFL. വിൻസിന്റെ കൈപൊള്ളിയൊരു തീരുമാനം ആയിരുന്നു അത്. പിന്നീട് 2002 ഇൽ World Wide Fund മായുള്ള തർക്കത്തിനൊടുവിൽ WWF എന്ന പേര് WWE എന്നു മാറ്റാൻ നിര്ബന്ധിതൻ ആയി.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല റീലേയ് മക്ഗ്രീയെന്ന താരത്തിനെ

പ്രീസീസൺ പരിശീലനക്യാമ്പ് ആദ്യം തുടങ്ങുന്ന ടീം കേരള ബ്ലാസ്റ്റേഴ്സ്