ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ലയണൽ മെസ്സി വീണ്ടും കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയിലേക്ക് മടങ്ങി ചെല്ലുമ്പോൾ അദ്ദേഹത്തിന് തകർക്കുവാൻ ഒരു ഒരു പറ്റം റെക്കോർഡുകൾ അവിടെ അദ്ദേഹത്തെ കാത്തിരിപ്പുണ്ടാകും. അന്താരാഷ്ട്ര കിരീടങ്ങൾ ഇല്ലാത്തവൻ എന്ന നാണക്കേട് കുറച്ചുകൊണ്ടാണ് ബാഴ്സലോണയുടെ തട്ടകത്തിലേക്ക് ലയണൽ മെസ്സി വീണ്ടും തിരിച്ചെത്തുന്നത്.
കോപ്പ അമേരിക്ക വിജയം മെസ്സിയുടെ ഭാഗ്യം തെളിയിച്ചു എന്ന് വേണം കരുതാൻ. തന്റെ സുദീർഘമായ കരിയറിൽ നിരവധി റെക്കോർഡുകൾ അദ്ദേഹം തകർത്തിട്ടുണ്ട് ഇനിയും അനവധി റെക്കോർഡുകൾ സ്ഥാപിക്കുവാനുള്ള ബാല്യവും കരുത്തും അദ്ദേഹത്തിന് ബാക്കിയുണ്ട്.
ബാഴ്‍സലോണയിലേക്ക് മടങ്ങി ചെല്ലുമ്പോൾ ലയണൽ മെസ്സി ആദ്യം തിരുത്തുവാൻ പോകുന്ന അല്ലെങ്കിൽ സ്ഥാപിക്കുവൻ പോകുന്ന. റെക്കോഡുകൾ ഇതൊക്കെയാണ്.
- ബാഴ്സലോണ അക്കാദമിയിൽ നിന്നും വജ്രായുധം കൂടി രൂപപ്പെട്ടുവരുന്നു
- ക്രിസ്ത്യാനോ റൊണാൾഡോക്ക് യുവന്റസ് പരിശീലകന്റെ പ്രത്യേക നിർദ്ദേശം
- ബാഴ്സലോണയെ മറികടന്ന് അർജൻറീനയുടെ ഉരുക്കു പോരാളി ടോട്ടനടത്തിലേക്ക്
500 ലാലിഗ ഗോളുകൾ 500 ലാലിഗ ഗോളുകൾ എന്ന മാന്ത്രികസംഖ്യയിലേക്ക് എത്തുവാൻ മെസ്സിക്ക് ഇനി 27 ഗോളുകൾ കൂടി മാത്രം നേടിയാൽ മതി. 473 ഗോളുകൾ ഇതിനോടകം തന്നെ അദ്ദേഹം ബാഴ്സലോണയ്ക്ക് വേണ്ടി സ്പാനിഷ് ലീഗിൽ നേടിയിട്ടുണ്ട്.
35 ക്ലബ് കിരീടങ്ങൾ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റയാൻ ഗിഗ്സിന് ആണ് ഒരു ക്ലബ്ബിന് ഒപ്പം ഏറ്റവും കൂടുതൽ ഈ ടൈറ്റിൽ നേടിയ താരമെന്ന റെക്കോർഡ് ഉള്ളത് 35 ടൈറ്റിൽ അദ്ദേഹം നേടിയിട്ടുണ്ട് നിലവിൽ മെസ്സിക്ക് 34 ആണ് ഉള്ളത്.
ഇനി രണ്ടു മത്സരങ്ങൾ കൂടി ബാഴ്സലോണയ്ക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽകളിച്ചു കഴിഞ്ഞാൽ സാവിയുടെ151 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലെ പങ്കാളിത്തം എന്ന റെക്കോർഡ് മെസ്സി മറികടക്കും. മെസ്സിക്ക് ഇനി 33 ഗോൾ കൂടി നേടിയാൽ ആകെ ഗോൾ നേട്ടം 800 ആകും.