in

ഇത് ആരാധകർ പൊരുതി നേടിയ വിജയം, ആരാധകരുടെ പോരാട്ടവീര്യത്തിന് മുന്നിൽ മാനേജ്മെൻറ് മുട്ടുമടക്കി

ഈസ്റ്റ്ബംഗാൾ ആരാധകരുടെ കണ്ണീരും കരച്ചിലും പ്രാർത്ഥനയും നിവേദനങ്ങളും എല്ലാം ഫലം കാണുന്നു. രാഷ്ട്രീയം കലർത്തി ഫുട്ബോൾ മലീമസമാക്കുന്നതിനെതിരെ ഈസ്റ്റ്ബംഗാൾ ആരാധകർ വൻതോതിലുള്ള പ്രക്ഷോഭമായിരുന്നു ബംഗാളിനെ തെരുവുകളിൽ നടത്തിയത്.

ദീർഘകാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഈസ്റ്റ്ബംഗാൾ ആരാധകരുടെ പോരാട്ടവീര്യത്തെ അടിച്ചമർത്താൻ രാഷ്ട്രീയ കുതിരക്കച്ചവടക്കാർക്ക് കഴിഞ്ഞില്ല

ഒടുവിൽ ഈസ്റ്റ് ബംഗാൾ ആരാധകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവർ വഴങ്ങി കൊടുക്കുകയായിരുന്നു. ബംഗാളി ന്റെ ദീദി മമതാബാനർജി തന്നെ ഈസ്റ്റ് ബംഗാൾ ആരാധകരുടെ പ്രശ്നത്തിൽ ഇടപെട്ടു കൊണ്ട് ആരാധകരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പുരോഗമനപരമായ ഒരു നിലപാടിലേക്ക് എത്തിച്ചേർന്നു.

മമതയുടെടെ നിലപാട് തീർത്തും ആരാധകരുടെ പക്ഷത്തുനിന്ന് കൊണ്ടായിരുന്നു. ആരാധകർ ആവശ്യപ്പെട്ടതോടെ തന്നെ ശ്രീ സിമന്റ്മായി കരാർ ഒപ്പിടാൻ ഈസ്റ്റ്ബംഗാൾ അധികൃതർ സമ്മതിച്ചിരിക്കുകയാണ്. .

ക്ലബ്ബ് മാനേജ്മെൻറ് നടത്തുന്ന തെറ്റായ നയങ്ങൾക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചു മാനേജ്‌മെന്റിനെ തിരുത്തുന്ന സംഭവം ഫുട്ബോൾ ഇത് പുതിയതൊന്നുമല്ല. ഈയടുത്ത കാലത്ത് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിനെ അവരുടെ ആരാധകർ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധത്തിലൂടെ തിരുത്തിയിരുന്നു.

ഒടുവിൽ മാറ്റത്തിന്റർ കാറ്റ് ഇന്ത്യൻ മണ്ണിലും വീശുന്നു എന്നതിന് വ്യക്തമായ തെളിവാണ് ഈസ്റ്റ്ബംഗാൾ ആരാധകർ പൊരുതി നേടിയ ഈ വിജയം മറ്റു ഗ്രൂപ്പുകളുടെ മാനേജ്മെൻറ്കളും കരുതി തന്നെ ഇരിക്കുക ഇതുപോലുള്ള തെറ്റായ നയങ്ങൾ ആരെങ്കിലും സ്വീകരിച്ചാൽ അവരെയും എതിർക്കുവാൻ ശക്തമായ ഒരു ആരാധകവൃന്ദം ഇന്ത്യൻ മണ്ണിൽ ഉയർന്നു വരുന്നുണ്ടെന്ന്.

എരിതീയിൽ എണ്ണ ഒഴിച്ചു കൊണ്ട് ഇംഗ്ലീഷ് നായകൻ വിട്ടുനിൽക്കുന്നു, ചോദ്യശരങ്ങൾ മുന്നിൽ ക്ലബ്ബ് തലകുനിക്കുന്നു

ബാഴ്‍സലോണയിലേക്ക് തിരികെയെത്തുമ്പോൾ മെസ്സിയെ കാത്തിരിക്കുന്നത് ഒരു പറ്റം റെക്കോഡുകൾ