ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സമാനതകളില്ലാത്ത പ്രക്ഷോഭമാണ് ഈസ്റ്റ് ബംഗാൾ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ഇന്ത്യയിലെ ഏറ്റവും പാരമ്പര്യവും പഴക്കവും പ്രതാപവും ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.
വാംഗ നാടിന്റെ ഫുട്ബോൾ പാരമ്പര്യത്തിന്റെ പ്രതീകമായ ക്ലബ്ബിനെ ക്ലബ് ഓഫീഷ്യൽസ് രാഷ്ട്രീയം കളിച്ചു മുച്ചൂടും മുടിക്കുന്നു എന്നാണ് ആരാധകരുടെ ആക്ഷേപം.
കോവിഡ് മാനദണ്ഡങ്ങൾക്ക് പോലും പുല്ലുവിലകൽപിച്ച് കൊണ്ടാണ് ഈസ്റ്റ് ബംഗാൾ എന്ന വികാരം ഹൃദയത്തിലും രക്തത്തിലും ആവാഹിച്ച ആരാധകർ തെരുവിൽ ഇറങ്ങിയിരിക്കുന്നത്.

ക്ലബ്ബ് ഒഫിഷ്യൽസിനോട് ഒന്നുകിൽ രാജിവെച്ച് പുറത്തേക്ക് പോകുവാൻ ആണ് അവർ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ പ്രതിസന്ധിഘട്ടങ്ങളിൽ അവരെ സഹായിച്ച അവരുടെ സ്പോൺസറായ ശ്രീ സിമനന്റ്സുമായി കരാർ ഒപ്പ് വക്കണം എന്നാണ് ആരാധകരുടെ വാദം.
വളരെ നാളുകളായി പുകഞ്ഞു കൊണ്ടിരുന്ന ഈ പ്രതിഷേധം ഇപ്പോൾ തെരുവിലിറങ്ങിയത് ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ക്ലബ്ബിനെ വെച്ച് രാഷ്ട്രീയം കളിക്കുന്ന
നിതു ഡെബ്രദോയുടെ രാജിയാണ് അവരുടെ പ്രധാന ആവശ്യം.
ശ്രീ സിമൻറ്സുമായി കരാർ ഒപ്പിടാതെ ആരാധകർ പിരിഞ്ഞു പോയില്ല എന്നാണ് പറയുന്നത്.