ബാഴ്സലോണയ്ക്ക് ഐതിഹാസികമായ വിജയങ്ങൾ സമ്മാനിച്ച പരിശീലകനായിരുന്നു പെപ് ഗാർഡിയോള. കിരീടത്തിൽ മുത്തമിടാൻ യോഗം ഇല്ലാതിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ തുടർച്ചയായി കിരീടങ്ങൾവിജയിപ്പിച്ച പരിശീലകൻ കൂടിയായിരുന്നു അദ്ദേഹം.
അടുത്ത സീസൺ മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിങ് നിരയിലേക്ക് തനിക്ക് ഇംഗ്ലീഷ് നായകനെ വേണമെന്ന കടുംപിടുത്തത്തിൽ ആണ് പെപ്പ്.
അതിനായി തൻറെ ക്യാമ്പിലുള്ള നാല് സൂപ്പർതാരങ്ങളെ വിട്ടുകൊടുക്കാൻ അദ്ദേഹം റെഡിയാണ്.
നേരത്തെ സിറ്റിയുടെ100 മില്യൺ പൗണ്ടിന്റെ ഒരു ട്രാൻസ്ഫർ ബിഡ്
ടോട്ടനം തള്ളിക്കളഞ്ഞിരുന്നു. 2024 വരെ കരാറുള്ളൽ ഇംഗ്ലീഷ് നായകനെ സ്വന്തമാക്കണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റി ഭീമമായ തുക തന്നെ അവർക്ക് കൊടുക്കേണ്ടിവരും.
ഗാർഡിയോള റഹീം സ്റ്റെർലിങ്, ബർണാഡോ സിൽവ റിയാദ് മെഹ്റസ് ഗബ്രിയേൽ ജീസസ് എന്നീ നാലു സൂപ്പർതാരങ്ങളെ വിട്ടയക്കാൻ തയ്യാറാവുകയാണ് ഹാരി കെയ്‌നു വേണ്ടി.
മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയും ഹാരി കെയിന് പിന്നാലെയുണ്ട്. ഈ ഒരു ഒറ്റ താരത്തിനെ കിട്ടാൻ വേണ്ടി നാലു സൂപ്പർ താരങ്ങളെ വിറ്റഴിക്കാൻ ഗാർഡിയോള തീരുമാനിച്ചത് ബുദ്ധിമോശം ആയോ എന്നാണ് ഇപ്പോൾ ഫുട്ബോൾ പണ്ഡിതർക്കിടയിൽ ചോദ്യം