ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഫ്രഞ്ച് താരം പോൾ പോഗ്ബയെ വിൽക്കുവാൻ നിർബന്ധിതരായതിനെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് ആവേശം ക്ലബ്ബിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ഫ്രഞ്ച് മിഡ് ഫീൽഡറുടെ പ്രതിഭ അവരുടെ മധ്യനിരയിൽ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. എന്നാൽ അദ്ദേഹം പോകുമ്പോൾ ആ വിടവ് നികത്താൻ ജർമനിയിൽ നിന്നും ഒരു മല്ലനെ ഇറക്കുമതി ചെയ്യുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

നേരത്തെ റിപ്പോർട്ട് ചെയ്തത് പോലെ ബയേണിന്റെ ജർമൻ മിഡ്ഫീൽഡർ ലിയോൺ ഗോരേറ്സ്‌ക്കയെ
ഏതുവിധേനയും മാഞ്ചസ്റ്റർ യുണൈറ്റഡ്
ടീമിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
ഓരോ ആഴ്ചയിലും രണ്ട് ലക്ഷം പൗണ്ട് വീതം പ്രതിഫലം നൽകി അദ്ദേഹത്തിനെ ടീമിൽ എടുക്കാനാണ് യുണൈറ്റഡിന്റെ തീരുമാനം. അതിനായി അവർ നേരത്തെ സാഞ്ചോയുമായി എത്തിയത് പോലെ വ്യക്തിപരമായുള്ള ഉറപ്പിൽ എത്തിക്കഴിഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമേ സ്പാനിഷ് ക്ലബ്ബുകൾ ആയ റയൽ മാഡ്രിഡും ബാഴ്സലോണയും താരത്തിനായി രംഗത്തുണ്ടായിരുന്നു.