in

ബാലൻ ഡി ഓർ പുരസ്കാരത്തിന് മെസ്സിയേക്കാൾ യോഗ്യൻ ജോർജീഞ്ഞോ

Gorginho

ബാലൻ ഡി ഓർ പുരസ്കാരത്തിന് യോഗ്യൻ ലയണൽ മെസ്സി ആണെന്നാണ് ഒട്ടുമിക്ക ആരാധകരും അവകാശപ്പെടുന്നത്. എന്നാൽ ലയണൽ മെസിയേക്കാൾ ഇത്തവണ ബാലൻ ഡി ഓർ പുരസ്കാരത്തിന് യോഗ്യൻ ഇറ്റാലിയൻ താരം ജോർജീഞ്ഞോ ആണെന്നാണ് ജിയാൻ ഫ്രാങ്കോ സോല പറയുന്നത്.

ഏഴാം ബാലൻഡിയോർ നേടി മെസ്സി തൻറെ ആധിപത്യം തുടരുമെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാൽ ഇത്തവണ ടീമിനൊപ്പം ഉണ്ടാക്കിയെടുത്തത് നേട്ടങ്ങൾ വച്ചുനോക്കുമ്പോൾ മെസ്സിയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത് ഇറ്റാലിയൻ താരം തന്നെയാണ്.

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക് ഒപ്പം നേടി മികവ് തെളിയിച്ച ജോർജിയോ യൂറോകപ്പ് കൂടി നേടി തൻറെ പ്രതിഭ വിളംബരം ചെയ്തിരുന്നു. പെനാൽറ്റി കിക്കുകൾ എടുക്കുന്നതിൽ തൻറെ അസാമാന്യമായ വൈദഗ്ധ്യം താരം തെളിയിച്ചതുമാണ്.

മെസ്സിക്ക് ഇത്തവണ കോപ്പ ഡെൽ റേ കിരീടം അല്ലാതെ ക്ലബ്ബിന് ഒപ്പം എടുത്തുപറയത്തക്ക വിധമുള്ള നേട്ടങ്ങൾ ഒന്നുമില്ലായിരുന്നു.
ടീമിൻറെ കൂട്ടായ പരിശ്രമത്തിന് കിട്ടിയ വിജയമായാണ് അദ്ദേഹം കോപ്പ അമേരിക്ക കിരീടത്തിനെ കാണുന്നത്.

എന്നാലും ടൂർണമെന്റിലെ മികച്ച താരം മെസ്സി ആയിരുന്നു എന്ന വസ്തുത അദ്ദേഹം വിസ്മരിക്കുന്നില്ല. പ്രായവും പാരമ്പര്യവും നോക്കാതെ കളിക്കളത്തിൽ ടീമിനൊപ്പം വിജയങ്ങൾ നേടിയെടുക്കുന്നതിൽ കാണിച്ച മികവ് മാനദണ്ഡമായി എടുക്കുകയാണെങ്കിൽ മെസ്സിയേക്കാൾ യോഗ്യൻ
ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജീഞ്ഞോ തന്നെയാണ്
എന്നാണ് മുൻ ഇറ്റാലിയൻ താരം ജിയാൻ ഫ്രാങ്കോ സോല പറയുന്നത്.

പോഗ്ബക്ക് പകരം ചെകുത്താൻ കൂട്ടത്തിലേക്ക് ജർമ്മനിയിൽ നിന്നും ഒരു മല്ലൻ വരുന്നു

നട്ടപ്പാതിരയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്, അമ്പരപ്പ് മാറാതെ ആരാധകർ