in

ഒറ്റ മത്സരം കൊണ്ട് ദീപക് ചാഹർ പിന്തള്ളിയത് സൂപ്പർതാരങ്ങളെ

ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ പരാജയം ഉറപ്പിച്ച ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തിയത് ദീപക് ചാഹറിൻറെ അത്ഭുതകരമായ രക്ഷാപ്രവർത്തനം ആയിരുന്നു.
ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ചുകൊണ്ട് തോൽവി ഉറപ്പിച്ച മത്സരത്തിൽ നിന്നും അത്ഭുതകരമായായിരുന്നു അദ്ദേഹം ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

എട്ടാം നമ്പറിൽ ഇറങ്ങി 69 റൺസുകൾ നേടിയ അദ്ദേഹം ലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തി നേടിയെടുത്തത് എട്ടാം നമ്പർ ബാറ്സ്മാൻ ആയിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാമൻ എന്ന റെക്കോർഡ് ആണ്.2019 ന്യൂസിലാൻഡിനെതിരെ 77 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് മുന്നിൽ.

ചാഹർ പിന്തള്ളിയത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളെ ആയിരുന്നു. ഒന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജ നിൽക്കുമ്പോൾ ചാഹറിനു തൊട്ടുപിന്നിൽ നിൽക്കുന്ന സൂപ്പർ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

രണ്ടായിരത്തിൽ സിംബാബ് ക്കെതിരെ 67 റൺസ് നേടിയ ബോളിങ് ഓൾറൗണ്ടറായ അജിത് അഗാക്കർ ആണ് ചാഹറിന് പിന്നിൽ.
ഒരു ബോളർ ആയാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത് എങ്കിലും, പലപ്പോഴും അദ്ദേഹത്തിന് ബാറ്റിംഗ് ൽ മികവ് നാം പലകുറി ദർശിച്ചിട്ടുള്ളതാണ്.


അതിനു പിന്നിൽ പാകിസ്ഥാനെതിരെ 2005ൽ 64 റൺസ് നേടിയ ഇർഫാൻ പത്താൻ ആണ്.

നാല്പത്തി മൂന്നാം വയസ്സിൽ റെക്കോർഡ് നേട്ടവുമായി ബ്രസീലിൻറെ വാഴ്ത്തപ്പെടാത്ത ഇതിഹാസം

ആരാധകർ തെരുവിലിറങ്ങി ഈസ്റ്റ് ബംഗാൾ നിന്ന് കത്തുന്നു