in

നാല്പത്തി മൂന്നാം വയസ്സിൽ റെക്കോർഡ് നേട്ടവുമായി ബ്രസീലിൻറെ വാഴ്ത്തപ്പെടാത്ത ഇതിഹാസം

ലാറ്റിൻ അമേരിക്കൻ വൻകരയിലെ ബ്രസീൽ എന്ന രാജ്യം പോർച്ചുഗീസ് അധിനിവേശത്തിന്റെ പേരിലായിരുന്നു. ചരിത്രപുസ്തകങ്ങളിൽ കുറിക്കപ്പെട്ടു വച്ചിരുന്നത്. എന്നാൽ കാലാന്തരത്തിൽ ഫുട്ബോളിന്റെ നാമമാണ് ആ പേരിന് പര്യായമായി ചാർത്തിപ്പെട്ടത്.

ബ്രസീലിയൻ തെരുവുകളിൽ ജനിച്ചുവീഴുന്ന കുട്ടികളുടെ സിരകൾ രക്തത്തോടൊപ്പം ഫുട്ബോളും ഓടി തുടങ്ങിയിരിക്കും. സിരകളിൽ ലഹരിയായി സാമ്പാ നൃത്തച്ചുവടുകൾ പോഷിപ്പിക്കുന്ന അവരുടെ കാലുകളിലെ പന്തടക്ക മികവ് ജന്മസിദ്ധമായി ലഭ്യമാണോ എന്ന് പലരും അതിശയിച്ചു പോകാറുണ്ട്.

അത്രമാത്രം ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ഒരു ജനതയാണ് ബ്രസീലിയൻ ജനത. പുരുഷ ഫുട്ബോൾ താരങ്ങൾ മാത്രം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ ബ്രസീൽ ജന്മം നൽകിയത് ഒരുപറ്റം ലിംഗഭേദം ഇല്ലാത്ത ഫുട്ബോൾ ഇതിഹാസങ്ങൾക്കാണ്.

പെലെയും ഗാരിഞ്ചയെയും സോക്രട്ടീസിനെ യും പോലെയുള്ള താരങ്ങൾ വാഴ്ത്തപ്പെടുമ്പോൾ ആധുനിക ഫുട്ബോളിലെ വനിതാ
ഇതിഹാസങ്ങളും ബ്രസീലിന് ഉണ്ട്. വനിതാ ഫുട്ബോളിലും ഇതിഹാസങ്ങളുടെ കണക്കെടുത്തു നോക്കുകയാണെങ്കിൽ ബ്രസീലിയൻ താരങ്ങൾ വളരെ മുന്നിൽ തന്നെ നിൽക്കുന്നു

ടോക്കിയോ ഒളിമ്പിക്സിൽ ചൈനയ്ക്കെതിരെ 43 വയസ്സുള്ള ബ്രസീലിയൻ താരം ഫോർമിഗ ബൂട്ട് കെട്ടിയപ്പോൾ പിറന്നത് ഒരു റെക്കോഡാണ് തുടർച്ചയായി ഏഴ് ഒളിമ്പിക്സുകളിൽ ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ പ്രതിനിധീകരിച്ച ആദ്യ വനിത എന്ന റെക്കോർഡ്. അത് മാത്രമല്ല മറ്റൊരു റെക്കോർഡും ഉയർന്നിരുന്നു.

ബ്രസീലിയൻ ഫുട്ബോളിലെ എക്കാലത്തെയും ഇതിഹാസം എന്ന് വാഴ്ത്തപ്പെടുന്ന വനിതാ ഫുട്ബോളർ ആയ മാർത്ത ഇന്ന് ഗോൾ നേടിയപ്പോൾ തുടർച്ചയായി 5 ഒളിമ്പിക്സ് ഫുട്ബോൾ ടൂർണമെൻറ് കളിൽ ഗോൾ നേടുന്ന ഒരേയൊരു താരം എന്ന റെക്കോർഡ് കൂടി ഈ ബ്രസീലിയൻ ഇതിഹാസത്തിനു ലഭിച്ചു.

അതേ ലിംഗഭേദങ്ങളിൽ ഒതുക്കി തീർക്കാൻ കഴിയില്ല ബ്രസീലിയൻ ജനതയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഫുട്ബോൾ എന്ന വികാരത്തിനെ

ഇന്ത്യയിലെ ഏറ്റവും മികച്ച റഫറി തേജസ് നാഗ്വെങ്കറിനെ തിരഞ്ഞെടുത്തു,

ഒറ്റ മത്സരം കൊണ്ട് ദീപക് ചാഹർ പിന്തള്ളിയത് സൂപ്പർതാരങ്ങളെ