ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ റഫറിമാരോളം പഴികേട്ട മറ്റാരും ഉണ്ടായിരിക്കില്ല. ഒരിക്കലും നീതീകരിക്കുവാൻ കഴിയാത്ത വിധം ഗുരുതരമായ പിഴവുകൾ സൂപ്പർ ലീഗിൽ നിരവധി റഫറിമാർ വരുത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ കാര്യം മാത്രം എടുത്തു നോക്കിയാൽ നിരവധി മത്സരങ്ങളിൽ റഫറിമാരുടെ തെറ്റായ തീരുമാനം മൂലം ബ്ലാസ്റ്റേഴ്സിന് അർഹിക്കുന്ന വിജയം നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ പ്രതിരോധ മുഖങ്ങളായി എത്തിയ വിദേശ താരങ്ങളായ ബക്കാരി കോനെയും കോസ്റ്റയും തുടക്കത്തിൽ തന്നെ റഫറിമാരുടെ തെറ്റായ തീരുമാനം മൂലം മാർച്ചിങ് ഓർഡറുകൾ വാങ്ങിയതിനാൽ ആത്മവിശ്വാസം നഷ്ടപ്പെട്ട വെറും കടലാസ് പുലികളായി, ആയിരുന്നു പിന്നീട് കളിച്ചത്.
2020-21 കാലഘട്ടത്തിലെ ഏറ്റവും മികച്ച റഫറിയായി ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഗോവൻ റഫറിയായതേജസ് നാഗ്വെങ്കറിനെ തിരഞ്ഞെടുത്തു.
കഴിഞ്ഞ ഐഎസ്എല്ലിൽ ഫൈനൽ മത്സരം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. ഗോവൻ സ്വദേശിയായ ഇദ്ദേഹം മുൻപ് ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം ആയിരുന്നു.
തൻറെ ദീർഘകാലത്തെ അനുഭവസമ്പത്തും കഠിനാധ്വാനത്തിലൂടെ കിട്ടിയ നേട്ടങ്ങൾക്കും ഉള്ള പുരസ്കാരം ആയാണ് അദ്ദേഹം ഈ നേട്ടത്തിന് കാണുന്നത് എന്ന് പറഞ്ഞു.
പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം തേജസ് അത്ര സുഖമുള്ള ഓർമ്മകൾ അല്ല അവർക്കു സമ്മാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച റഫറിക്ക് പുരസ്കാരം നൽകുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ അമർഷത്തിൽ തന്നെയാണ്.
റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ കളിക്കളത്തിൽ നിർണായക വിധി എഴുതുന്നതിനെതിരെ പല ടീമുകളുടെയും പരിശീലകർ ശക്തമായി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.