in

ISL ലെ ഏറ്റവും വിലകൂടിയ ട്രാൻസ്ഫറുകൾ ഇവയൊക്കെയാണ്

Hugo Boumous

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ് സി യിൽ നിന്നും റെക്കോർഡ് ട്രാൻസ്ഫർ ഫീസ് നൽകി ഹ്യൂഗോ ബോമസിനെ എ ടി കെ മോഹൻബഗാൻ സ്വന്തമാക്കിയത് വളരെ വലിയ വാർത്ത ആയിരുന്നു. റെക്കോർഡ് ട്രാൻസ്ഫർ ഫീസ് ആയിരുന്നു ഹ്യൂഗോ ബോമസിനായി നടന്ന മുൻ ട്രാൻസ്ഫർ ഡീലിലും നമ്മൾ കണ്ടത്.

അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ ട്രാൻസ്ഫർ ഡീലുകളെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളും മുഴങ്ങി കേട്ടിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലകൂടിയ ട്രാൻസ്ഫറുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

പട്ടികയിൽ ആദ്യ നിൽക്കുന്നത് മുംബൈയിൽനിന്നും 2.1 കോടി എ ടി കെ മോഹൻബഗാനിലേക്ക് എത്തിയ ഹ്യൂഗോ ബോമസ് തന്നെയാണ്. രണ്ടാംസ്ഥാനത്തും ഹ്യൂഗോ ബോമസ് തന്നെയാണ്. എഫ് സി ഗോവയിൽ നിന്നും മുംബൈ സിറ്റി യിലേക്ക് 1.5 കോടി എന്ന ട്രാൻസ്‌ഫർ ഫീസ് ടാഗുമായി ആണ് അദ്ദേഹം എത്തിയത്.

Hugo Boumous

മൂന്നാം സ്ഥാനത്ത് ഹൈദരാബാദിൽ നിന്നും എടികെ മോഹൻബഗാനിലേക്ക് എത്തിയ ലിസ്റ്റൻ കൊലാക്കോ ആണ്. 1 കോടി ആയിരുന്നു ഈ യുവ താരത്തിന്റെ ട്രാൻസ്‌ഫർ ഫീസ്.

അഞ്ചും ആറും സ്ഥാനങ്ങളിലും എ ടി കെ മോഹൻബഗാൻ തന്നെയാണ് ട്രാൻസ്ഫർ ഡീൽ കണക്കിൽ മുന്നിൽ നിൽക്കുന്നത്. 0.9 കോടിക്കായിരുന്നു ജംഷഡ് പൂർ എഫ് സിയിൽ നിന്നും തമിഴ്നാട് ഫീൽഡർ മൈക്കിൾ സൂസൈരാജനെ എ ടി കെ മോഹൻബഗാൻ സ്വന്തമാക്കിയത്.

തൊട്ടു പിന്നിൽ നിൽക്കുന്നത് ഇന്ത്യൻ ഗോൾ മുഖത്തെ യങ് സെൻസേഷൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധീരജ് സിംഗ് ആണ്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും എടികെ മോഹൻബഗാനിലേക്ക് എത്തിയ ധീരജിന് 0.8 കോടി ട്രാൻസ്ഫർ ഫീസ് നൽകിയാണ് എസ് സി ഗോവ അദ്ദേഹത്തെ സ്വന്തമാക്കിയത്.

ആറാം സ്ഥാനത്തും മറ്റാരുമല്ല എ ടി കെ മോഹൻബഗാൻ തന്നെയാണ് 0.8 കോടി ട്രാൻസ്ഫർ ഫീസ് നൽകി അവർ
എഫ് സി ഗോവയിൽ നിന്നും എടികെയിലേക്ക് എത്തിച്ചത് ഇന്ത്യൻ മുന്നേറ്റ നിര താരം മൻവീർ സിങ് ആണ്.

യുവതാരങ്ങൾക്ക് പുതിയൊരു സാമ്പത്തിക മാർഗ്ഗവും ജീവിത മാർഗവും തുറന്നു നൽകുന്നതിൽ ഇന്ത്യൻ സൂപ്പർ ലീഗ് നിർണായക പങ്കുവഹിച്ചു എന്നതിന് ഒരു ദൃഷ്ടാന്തം കൂടിയാണ് ഇത്തരത്തിലുള്ള ഉയർന്ന ട്രാൻസ്ഫർ ഫീസുകൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ബാലൻഡിയോർ ലഭിക്കില്ലെന്ന് ലാലിഗ പ്രസിഡൻറ്

കാൽപ്പന്തു പ്രേമികളുടെ ചങ്കിടിപ്പേറ്റി മാരക്കാന സ്റ്റേഡിയത്തിലെ പുൽപ്പടർപ്പുകളിൽ തീ പടർത്താൻ ആൽബി സെലസ്റ്റയും കാനറികളും നേർക്കുനേർ