in

കാൽപ്പന്തു പ്രേമികളുടെ ചങ്കിടിപ്പേറ്റി മാരക്കാന സ്റ്റേഡിയത്തിലെ പുൽപ്പടർപ്പുകളിൽ തീ പടർത്താൻ ആൽബി സെലസ്റ്റയും കാനറികളും നേർക്കുനേർ

ലോക കായിക പ്രേമികളെ നിങ്ങൾക്കീരാവു എങ്ങനെ ഉറങ്ങി തീർക്കാനാകും കാൽപ്പന്തു കളിയുടെ തമ്പുരാക്കൻമ്മാർ കൊമ്പു കോർക്കുന്ന അസുലഭ മൂഹൂർത്തതിന് നിങ്ങൾ വീണ്ടും സാക്ഷിയാകാൻ പോകുന്നു – കൂട്ടിയും കിഴിച്ചും ചരിത്രത്താളുകൾ മറിച്ചു നോക്കിയും നേരം വെളുപ്പിക്കുക. ആവേശം അതിരു കവിയുന്ന കാൽപ്പന്തു കളിയുടെ കാവ്യ മനോഹാരിതക്കാണ് മാരക്കാന സാക്ഷിയാകാൻ പോകുന്നത്.

പെലെയും,ഗരിഞ്ചയും, റൊമാരിയോയും, റൊണാൾഡോയും, റിവാൾഡോയും,റൊണാൾഡിനോയും,കക്കയും,അഡ്രിയാനോയും, റോബർട്ടോ കാർലോസും കളിമികവ് കൊണ്ടു കവിത രചിച്ച ബ്രസീലിയൻ പുൽമൈതാനത്തു അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോൾ ലോക കായിക പ്രേമികളുടെ സിരകളിലൂടെ ഒഴുകുന്നത് പോലും കാൽപ്പന്തു കളിയാവേശത്തിന്റെ ആവേശോജ്വലതയാകും എന്നത് തീർച്ച.

ക്ലബ് ഫുട്‍ബോളിൽ ഗ്ലാമർ പോരാട്ടം റയൽ മാഡ്രിഡും ബാർസലോണയും ഏറ്റുമുട്ടുന്ന എൽ ക്ലാസ്സിക്കോ ആണെങ്കിൽ നാഷണൽ ഫുട്‍ബോൾ മാമാങ്കത്തിലെ സൂപ്പർ ക്ലാസിക് ആണ് ബ്രസീൽ അർജന്റീന പോരാട്ടം. ഫുട്‍ബോളിലെ മഹാരാധൻമ്മാരായിരുന്നു ഇരു പാർശങ്ങളിലും അരയും തലയും മുറുക്കി അങ്ക തട്ടിൽ ഏറ്റുമുട്ടിയിട്ടുള്ളത്.

മറഡോണ,ഹെർനൻ ക്രെസ്പോ,റിക്കാർഡോ ബൊച്ചിനി, റോബർട്ടോ അയാള,സെർജിയോ അഗ്യുറോ,മഷെറാനോ,ഹാവിയർ സനേറ്റി,ഗബ്രിയേൽ ബാറ്റിസ്റ്റുട്ട, റയൽ മാഡ്രിഡിന്റെ എല്ലാമെല്ലാമായ ആൽഫ്രഡോ ഡി സ്റ്റെഫാനോ, ലയണൽ മെസ്സി എന്നിവർ അര്ജന്റീനക്കായി വിവിധ കാലഘട്ടനങ്ങളിലായി പന്തു തട്ടിയപ്പോൾ.

മറുവശത്തു ഫുട്‍ബോൾ ലൊകം ഊണിലും ഉറക്കത്തിലും ഉരുവിടുന്ന ഫുട്‍ബോൾ രാജാവ് എന്ന പദം ഏറ്റവും ഇണങ്ങുന്ന പെലെ, ഗരിഞ്ച , റൊമാരിയോ മുതൽ റൊണാൾഡോ, റിവാൾഡോ ,അഡ്രിയാനോ ,റൊണാൾഡിനോ ,കക്ക ,റോബർട്ടോ കാർലോസ് ,കഫു ,ജൂലിയസ് സെസാർ തുടങി കളിയഴകിന്റെ സാംബ സ്പർശം ഇന്നും തന്റെ കാലുകളിൽ കാത്തു സൂക്ഷിക്കുന്ന സാക്ഷാൽ നെയ്മർ ജൂനിയർ അടങ്ങുന്ന അതികായരായിരുന്നു ബ്രസീലിയൻ കരുത്തു.

Messi and Neymar

മത്സരം ഏഴാം കടലിനക്കരെ അങ്ങ് സാംബ തെരുവിലാണെങ്കിലും കായിക കേരളത്തിലും ആവേശത്തിനും ആർപ്പുവിളികൾക്കും ഫാൻ ഫൈറ്റുകളിലും ഒട്ടും കുറവില്ല എന്നത് നമുക്കേവർക്കും നേർസാക്ഷ്യമാണ്.2020 യൂറോ കപ്പിന്റെ പോരാട്ട വീര്യത്തിൽ പലപ്പോഴും കോപ്പ അമേരിക്ക ഒരിത്തിരി പിറകിൽ പോയെങ്കിലും, ലോക കായിക പ്രേമികൾ നെഞ്ചേറ്റിയ ബ്രസീലിനായി അവരുടെ സുൽത്താൻ നെയ്മറും അര്ജന്റീനക്കായി തങ്ങളുടെ സ്വന്തം മിശിഹായും മിന്നൽ പിണരുകൾ കണക്കുള്ള പാസുകളും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന ഡ്രിബ്ലിങ്ങും കൊണ്ടു ലാറ്റിൻ അമേരിക്കൻ മണ്ണിൽ വിസ്മയം തീർത്തപ്പോൾ പതിയെ പതിയെ യൂറോ കപ്പിനും മീതെ കോപ്പ അമേരിക്കയെ കൊണ്ടെത്തിച്ചു സ്വപ്ന ഫൈനലിനാണ് കളമൊരുങ്ങുന്നതു.

പലകുറി ഇരു ടീമുകളും കൊമ്പു കോർത്തിട്ടുണ്ടെങ്കിലും ഓരോ ലോക കപ്പു തുടങ്ങുമ്പോഴും കോപ്പ അമേരിക്കക്കു കിക്കോഫ് വിസിൽ മുഴങ്ങുബോഴും നാമേവരും ഉള്ളിന്റെ ഉള്ളിൽ കൊതിച്ച സ്വപ്ന പോരാട്ടത്തിനാണ് ഏതാനും നിമിഷങ്ങൾക്കകം ബ്രസീലിയൻ മണ്ണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഫുട്‍ബോളുമായി പുലബന്ധം പോലും ഇല്ലാത്തവരും അക്ഷരം തെറ്റാതെ പറയുന്ന രണ്ടു ടീമുകൾ കൊമ്പു കോർക്കുമ്പോൾ ആവേശ തീജ്വാലകൾ ഓരോ കായിക പ്രേമികളിലും ഉയരുമെന്നത് തീർച്ച.

കാത്തിരിക്കാം ആ സ്വപ്ന ഫൈനലിന് ആദ്യ വിസിൽ മുഴങ്ങുന്നതും കാതോർത്തു…

ISL ലെ ഏറ്റവും വിലകൂടിയ ട്രാൻസ്ഫറുകൾ ഇവയൊക്കെയാണ്

മരക്കാനയിൽ അർജന്റീനൻ വിജയ ഗാഥ, ദൈവ പുത്രന് രാജ കിരീടം