in

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ബാലൻഡിയോർ ലഭിക്കില്ലെന്ന് ലാലിഗ പ്രസിഡൻറ്

balan de or

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകിവരുന്ന അവാർഡുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന അവാർഡ് ആണ് ബാലൻ ഡി ഓർ പുരസ്കാരം കഴിഞ്ഞ കുറെ കാലങ്ങളായി ബാലൻ ഡി ഓർ പുരസ്കാരം സ്പാനിഷ് ലീഗ് കളിക്കുന്ന താരങ്ങളുടെ കുത്തകയായിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാത്രമായിരുന്നു അതിൻറെ അവകാശികൾ ഇടക്കാലത്ത് ഇത് നേടാൻ യോഗം ലഭിച്ച മറ്റൊരു താരം ക്രൊയേഷ്യൻ താരമായ ലൂക്കാ മോഡ്രിച്ച് ആയിരുന്നു. ഇതിന് ഒരു പ്രത്യേകത ഉണ്ട് അദ്ദേഹം റയൽ മാഡ്രിഡ് താരം ആയിരുന്നു.

സ്പാനിഷ് ലീഗ് ക്ലബ്ബായ ബാഴ്സലോണയുടെ താരമാണ് ലയണൽ മെസ്സി. നിലവിൽ ഇറ്റാലിയൻ ക്ലബായ യുവൻറസ് താരമാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എങ്കിലും ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പുരസ്കാരം ലഭിച്ചപ്പോൾ അദ്ദേഹം റയൽമാഡ്രിഡ് താരം ആയിരുന്നു.

balan de or

റയൽ മാഡ്രിഡും ബാഴ്സലോണയെ പോലെതന്നെ ഒരു സ്പാനിഷ് ക്ലബ്ബാണ്. എന്നാൽ സ്പാനിഷ് ക്ലബുകളുടെ ഈ അധീശത്വം തുടങ്ങുന്നതിനുമുമ്പ് ഇംഗ്ളീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന സമയത്ത് ക്രിസ്ത്യാനോ റൊണാൾഡോ ഒരിക്കൽ ബാലൻ ഡി ഓർ പുരസ്കാരം നേടിയിരുന്നു .

ലാലിഗ യുടെ പ്രസിഡണ്ട് ആയ ജാവിയർ തെബാസ് ആണ് ഇപ്പോൾ പുതിയൊരു അവകാശവാദവുമായി വന്നിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ബാലൻ ഡി ഓർ പുരസ്കാരത്തിന് വേണ്ടി മത്സരിക്കാൻ കഴിയും എന്നാൽ അവർക്ക് ബാലൻഡിയോർ വിജയിക്കാൻ കഴിയുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്

ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും എന്നതിനെപ്പറ്റി ഉദ്ധരിച്ചുകൊണ്ട് ആയിരുന്നു അദ്ദേഹത്തിൻറെ ഈ പരാമർശം. മെസ്സി സ്പാനിഷ് ലീഗിൽ തന്നെ തുടരണമെന്നാണ് തൻറെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

മെസ്സിക്കും റൊണാൾഡോയ്ക്കും ബാലൻ ഡി ഓർ ബാലൻഡിയോർ പുരസ്കാരങ്ങൾ കിട്ടിയിരുന്ന സമയത്ത് അർഹതപ്പെട്ട താരങ്ങൾ മറ്റു ലീഗുകളിൽ കളിക്കുന്നുണ്ടായിരുന്നു എന്ന ആരാധകരുടെ വിമർശനങ്ങൾക്ക് കൂടുതൽ എരിവ് പകരുന്ന തരത്തിലാണ് ലാലിഗ പ്രസിഡൻറ് നടത്തിയ പ്രസ്താവന.

ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാകാത്തതിന്റെ കാരണം വ്യക്തമാക്കി വസീം ജാഫർ

ISL ലെ ഏറ്റവും വിലകൂടിയ ട്രാൻസ്ഫറുകൾ ഇവയൊക്കെയാണ്