കഴിഞ്ഞ കുറച്ചു കാലങ്ങളായി യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിലെ പ്രധാന സംഭവങ്ങളിലൊന്നാണ് ഇംഗ്ലീഷ് നായകൻ ഹാരി കെയിൻ കൂടു മാറുന്നത് എങ്ങോട്ട് ആയിരിക്കുമെന്ന കാര്യത്തെപ്പറ്റി ഉള്ള ചർച്ചകൾ. ലോക ഫുട്ബോളിലെ ഒട്ടുമിക്ക മുൻനിര ക്ലബ്ബുകളും താരത്തിനായി വൻതോതിൽ മത്സര രംഗത്തുണ്ടായിരുന്നു.
കളി മികവും വിപണിമൂല്യവും വേണ്ടുവോളമുള്ള ഇംഗ്ലീഷ് നായകനെ കിട്ടിയാൽ ഏതു ടീമിനും അതൊരു മുതൽക്കൂട്ടു തന്നെ ആകും എന്ന് ഉറപ്പുള്ളതുകൊണ്ട് യൂറോപ്പിലെ എല്ലാ ക്ലബ്ബുകളും താരത്തിനായി മുന്നിൽ തന്നെയുണ്ട്. കഴിഞ്ഞ കുറെ കാലങ്ങളായി ടോട്ടനത്തിന്റെ പോസ്റ്റർ ബോയ് ആണ് ഇംഗ്ലീഷ് നായകൻ.
2011ൽ അവർക്കായി അരങ്ങേറിയ താരം അവരുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ്സ്കോറർ ആണ് 221 ഗോളുകളാണ് ടോട്ടനത്തിനുവേണ്ടി അദ്ദേഹം ഇതുവരെ അടിച്ചുകൂട്ടിയത്. അതിൽ തന്നെ 166 എണ്ണവും പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നുമാണ്.
ടോട്ടനത്തിനെ ആത്മാർത്ഥമായി ഹാരി കെയിൻ സ്നേഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ടോട്ടനം വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകണമെന്ന താൽപര്യത്തിനെ കുറിച്ച് പലതവണ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്. ടോട്ടനത്തിനെ സ്നേഹിക്കുന്നുണ്ടെങ്കിലും അവിടെ നിന്നും വലിയ വിജയങ്ങൾ നേടാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ഹാരി കെയ്നും മാഞ്ചസ്റ്റർ സിറ്റിയും ധാരണയിലെത്തിയിട്ടുണ്ട് എന്ന അഭ്യൂഹം ശക്തമായി പരക്കുന്നതിനിടയിൽ ആണ് എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ അദ്ദേഹം ടോട്ടനത്തിന്റെ പരിശീലന സെഷനിൽ നിന്നും വിട്ടു നിൽക്കുന്നത്.
എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ അദ്ദേഹം തോട്ടത്തിലെ പരിശീലന സെഷനിൽ നിന്നും വിട്ടു നിൽക്കുന്നത്. താരത്തിനും ക്ലബ്ബിനും ഇടയിൽ പ്രശ്നങ്ങൾ പുകയുന്നുണ്ട് എന്ന വാദത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ്.