ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ആശയക്കുഴപ്പങ്ങളും വിരാമം കുറിച്ചുകൊണ്ട് അർജൻറീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണയുമായി പുതിയ കരാറിലെത്തി. ബാഴ്സയും ആയി ലയണൽ മെസ്സി ഒപ്പുവച്ച പുതിയ കരാർ സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ചെയ്ത വാർത്തകളുടെ ആവർത്തനം മാത്രമായിരിക്കും ഇനി വ്യവസ്ഥകളെക്കുറിച്ച് സൂചിപ്പിക്കുകയാണെങ്കിൽ.
കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയുടെ മേൽ സ്പാനിഷ് ലീഗ് ഏർപ്പെടുത്തിയ സാലറി ക്യാപ്പ് നിബന്ധനകളിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി ലയണൽ മെസ്സി തന്റെ പ്രതിഫലത്തിന്റെ 50 ശതമാനത്തോളം കുറച്ചിട്ടുണ്ട്. ബാഴ്സലോണയിലെ പല താരങ്ങളും അവരുടെ പ്രതിഫലം കുറയ്ക്കുന്നതിന് എതിരെ നിന്നപ്പോൾ 34 വയസുകാരനായ സൂപ്പർതാരം തന്റെ പ്രതിഫലം കുറയ്ക്കുവാൻ തയ്യാറായത് ഏറെ പ്രശംസനീയമായ ഒരു കാര്യമാണ്.
ലയണൽ മെസ്സി തന്റെ പ്രതിഫലം 50 ശതമാനത്തോളം കുറച്ചത് കൊണ്ട് പോലും ബാഴ്സലോണയുടെ നിലവിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. മെസ്സിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ ബാഴ്സലോണ ഇനിയും അവരുടെ സാലറി ബിൽ കുറക്കേണ്ടിയിരിക്കുന്നു.
- ബാഴ്‍സലോണയിലേക്ക് തിരികെയെത്തുമ്പോൾ മെസ്സിയെ കാത്തിരിക്കുന്നത് ഒരു പറ്റം റെക്കോഡുകൾ
- മിശിഹാ രാജകീയമായി വീണ്ടും തിരിച്ചുവരുന്നു , പുതിയ കരാർ വ്യവസ്ഥകൾ അറിയാം
മെസ്സിയുടെയും ബാഴ്സലോണയുടെയും കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവരുമെന്ന് ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സി അറിയിച്ചു.
അഞ്ച് വർഷത്തേക്കുള്ള കരാറിൽ പകുതി പ്രതിഫലത്തുകയിൽ മെസ്സി ഒപ്പുവച്ചത് പലരെയും ആശ്ചര്യപ്പെടുത്തി യിട്ടുണ്ട്. മെസ്സിയുമായി ബാഴ്സലോണ വ്യക്തിഗത കരാറിൽ എത്തിയിട്ടുണ്ടെങ്കിലും മെസ്സിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ ബാഴ്സലോണയിലെ ഇനിയുള്ള ചില താരങ്ങൾ എങ്കിലും അവരുടെ പ്രതിഫലത്തുകയിൽ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്.
മെസ്സിയുടെ രജിസ്ട്രേഷൻ മാത്രമല്ല ബാഴ്സലോണയെ അലട്ടുന്നത്. ഇതിനേക്കാളൊക്കെ പ്രധാന വിഷയം മറ്റൊന്നുണ്ട് ഫ്രീ ട്രാൻസ്ഫറായി ബാഴ്സലോണ നിരവധി താരങ്ങളെയാണ് ടീമിലേക്ക് എത്തിച്ചത്. ഇവരുടെ ആരുടെയും രജിസ്ട്രേഷൻ ഇതുവരെയും പൂർത്തിയായിട്ടില്ല ഇതിനെല്ലാം കൂടി സാലറി ക്യാപ്പിൽ നിന്നും വളരെ വലിയ ഒരു തുകയുടെ ഇടിവ് ഉണ്ടായാൽ മാത്രമേ ബാഴ്സലോണക്ക് ഇവരുടെ രജിസ്ട്രേഷൻ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ.