പ്രായം കൂടുംതോറും വീര്യം കൂടി വരുന്ന ഒരു പ്രത്യേക ജന്മമാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന പൊർച്ചുഗീസ് താരം. പ്രായം 36 കടന്നിട്ടും 20-കാരന്റെ ചുറുചുറുക്കോടെ ആണ് കളിക്കളത്തിനകത്തും പുറത്തും ക്രിസ്ത്യാനോ റൊണാൾഡോ പെരുമാറുന്നത്.
തന്റെ ശാരീരിക ക്ഷമതയും പോരാട്ടവീര്യവും അദ്ദേഹം എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു ചോദ്യമാണ്. റയൽ മാഡ്രിഡിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോ യുവന്റസിലേക്കു വന്നപ്പോൾ നടത്തിയ മെഡിക്കൽ പരിശോധനയിൽ പങ്കെടുത്ത ആരോഗ്യവിദഗ്ധർ പറഞ്ഞത് ക്രിസ്ത്യാനോ റൊണാൾഡോയുടെ ശരീരം ഒരു 20 -കാരന്റെതുപോലെ ആണെന്നാണ്.
ഈ യുറോക്കപ്പിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ ക്രിസ്ത്യാനോ റൊണാൾഡോ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് യാതൊരു കോട്ടവും ഈ പ്രായത്തിലും തട്ടിയിട്ടില്ല എന്ന് ഉറപ്പു വരുത്തി. യുവന്റസ് പരിശീലകനായി രണ്ടാമൂഴം തേടിയെത്തിയ മാസിമിലിയാനോ അലെഗ്രി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഒരു നിർദ്ദേശം വെച്ചു കഴിഞ്ഞു.
ക്രിസ്ത്യാനോ റൊണാൾഡോ ഇപ്പോൾ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കേണ്ട സമയമായി എന്നാണ് അദ്ദേഹം പറയുന്നത്. ടീമിൽ
ക്രിസ്ത്യാനോ റൊണാൾഡോയുടെ ഒരു സ്വാഭാവിക പ്രഭാവത്തിനു പുറമേ ഒരു സീനിയർ താരത്തിന്റെ ചുമതലകൾ ഏറ്റെടുത്തു യുവതാരങ്ങളെ നയിക്കുന്നതിൽ ക്രിസ്ത്യാനോ റൊണാൾഡോ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.
മൂന്നുവർഷം മുമ്പ് താൻ കണ്ട് ക്രിസ്ത്യാനോ റൊണാൾഡോയെക്കാൾ കൂടുതൽ ഉത്തരവാദിത്തബോധമുള്ള ഒരു ക്രിസ്ത്യാനോ റൊണാൾഡോയെയാണ് യുവന്റസിൽ തന്റെ രണ്ടാമൂഴത്തിൽ തനിക്ക് ആവശ്യമെന്ന് അദ്ദേഹം ക്രിസ്ത്യാനോ റൊണാൾഡോയോട് പറഞ്ഞു.
നേരത്തെയുള്ള അവസ്ഥയിൽ നിന്നും ഇപ്പോഴുള്ള അവസ്ഥയിൽ എത്തുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണെന്നും അതുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ കുറച്ചുകൂടി ഉത്തരവാദിത്തബോധം കാണിക്കേണ്ടത് അനിവാര്യമാണെന്നും ആണ് അദ്ദേഹത്തിൻറെ പ്രത്യേക നിർദ്ദേശം.
ചുരുക്കിപ്പറഞ്ഞാൽ നായകന്റെ ആം ബാൻഡ് ഇല്ലെങ്കിലും ഒരു നായകൻ ചെയ്യണ്ട ചുമതല മുഴുവൻ ക്രിസ്ത്യാനോ റൊണാൾഡോ നിർവഹിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.