ഇരയെ പിടിക്കാന്‍ വല കെട്ടി കാത്തിരുന്ന എട്ടുകാലി ആ വലയില്‍ തന്നെ പെട്ട പോലെ ആയി ഇംഗ്ലണ്ടിന്റെ അവസ്ഥ, ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിനെ പറ്റി ഹാരിസ് മരത്തംകോടിന്റെ വിശകലനം വായിക്കാം,
പിച്ചില്‍ പച്ച പറുദീസ തീര്‍ത്ത് ഇന്ത്യയെ ഭയപ്പെടുത്താന്‍ ഇരുന്നവര്‍ ഓര്‍ത്തില്ല, ഇന്ത്യന്‍ ടീമിലെ ബൗളര്‍മാരുടെ വീര്യം… ബുംറക്കും ഷാമിക്കും ഒപ്പം ജെനുവിന്‍ സ്വിങ് ബൗളേഴ്സ് ആയ സിറാജും താക്കൂറും കൂടി ചേര്‍ന്നപ്പോള്‍ കുലം കുത്തി ഒഴുകുന്ന പുഴക്ക് നേരെ തടയണ കെട്ടാന്‍ പരിശ്രമിക്കുന്ന ,വിഡ്ഢിയെ പോലെ ആയി ഇംഗ്ലണ്ട്..
ടോസ്സ് കിട്ടി ബാറ്റിങ് എടുത്ത ആനുകൂല്ല്യം ആദ്യ ഓവറില്‍ തന്നെ ബുംറയുടെ ഇന്‍സ്വിങറില്‍ ബേര്‍ണ്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി..
ക്രൗളിയുടെ ചെറിയ കാമിയോ സിറാജിന്റെ ബോളില്‍ പന്തിന്റെ കയ്യില്‍ അവസാനിച്ചപ്പോള്‍,സിബ്ലിയെ ഷാമി മിഡ് വിക്കറ്റില്‍ രാഹുലിന്റെ കയ്യിലെത്തിച്ചു.
ക്യാപ്റ്റന്‍ റൂട്ടിന്റെ ചെറുത്ത് നില്‍പ്പ് ഒരറ്റത്ത് തുടരുമ്പോള്‍ മറ്റേ അറ്റത്തെ അസ്ഥിവാരം തോണ്ടുകയായിരുന്നു ഇന്ത്യന്‍ പേസര്‍മാര്‍…
അര്‍ദ്ധസെഞ്ച്വറി നേടിയ റൂട്ടിനൊപ്പം നല്ലൊരു പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടാക്കി ടീമിനെ 100 കടത്തിയ ബെയര്‍സ്റ്റോ ഷാമിയുടെ ബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പോയതിന് പിന്നാലെ സ്കൂള്‍ വിട്ട മാതിരി ലോറന്‍സും ബട്ട്ലറും കൂടാരം ഓടി കയറി.. രണ്ട് പേരും റണ്ണൊന്നും എടുത്തില്ല..പന്തിന് ക്യാച്ച് കൊടുത്ത് ഷാമിക്കും ബുംറക്കും വിക്കറ്റ് നല്‍കി..
താക്കൂറിന്റെ ഊഴമായിരുന്നു അടുത്തത്.. 64 എടുത്ത റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് വന്ന റോബിന്‍സനെ ഷാമിയുടെ കയ്യിലേക്കെത്തിച്ചു…
ഇന്ത്യയ്ക്കെതിരായ വിജയത്തിന് പിന്നാലെ മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് ഒരു വർഷത്തെ വിലക്ക്
കൗതുകങ്ങൾ നിറഞ്ഞ 100 ബോൾ ക്രിക്കറ്റിന്റെ സവിശേഷതകൾ
ബ്രോഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ. അവസാന വിക്കറ്റില്‍ കഴിഞ്ഞ ഇംഗ്ലണ്ട് സീരീസിലെ ഹീറോ സാം കുറാനും ജയിംസ് ആന്‍ഡേഴ്സനും കൂടി കാമിയോ അടിക്കാന്‍ ശ്രമം നടത്തി… എന്നാല്‍ ബുംറ ആന്‍ഡേഴ്സണെ വിക്കറ്റിന് മുന്നില്‍ കുടുക്കി എങ്കിലും അമ്പയറുടെ ഡിസിഷനെതിരെ റിവ്യൂ ചെയ്ത് നോട്ടൗട്ട് ആയെങ്കിലും അടുത്ത ബോളില്‍ ആ മൂന്ന് സ്റ്റംപും കടപുഴക്കി ബുംറ ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീല ഇട്ടു..
സ്കോര്‍.. ഇംഗ്ലണ്ട് 183 ഓള്‍ ഔട്ട്…
റൂട്ട് 64 ബുംറ 4/46
ബെയര്‍സ്റ്റോ 29 ഷാമി 3/28