കേരളത്തിലേക്ക് 20 വയസ്സുകാരനായ ഒരു ബ്രസീലിയൻ താരം വരുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ അതിനെപ്പറ്റി പല തരത്തിൽ പലകോണുകളിൽ നിന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ കാര്യത്തിൽ ഇപ്പോൾ കൂടുതൽ വ്യക്തത വന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ കായിക ജേണലിസ്റ്റായ മാർക്കസ് മെർഗ്ലോയാണ് ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
എന്തായാലും 20 വയസ്സുകാരനായ ഒരു ബ്രസീലുകാരൻ പ്രതിരോധനിര താരം കേരളത്തിലേക്ക് വരുന്നുണ്ട്. ഏത് ക്ലബിലേക്ക് ആണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല കേരള ബ്ലാസ്റ്റേഴ്സിനെക്കാളും കേരള ഗോകുലം കേരള എഫ്സിയേക്കാളും കൂടുതൽ സാധ്യത കേരള യുണൈറ്റഡിന് ആണെന്ന റിപ്പോർട്ടുകൾ സജീവമാണ്.
20 വയസ്സുകാരനായ ബ്രസീലിയൻ താരം ഏത് ക്ലബ്ബിൽ നിന്നാണ് കേരളത്തിലേക്ക് വരുന്നത് എന്നാണ് ഇപ്പോൾ മാർക്കസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുപതുകാരനായ താരം ഉക്രൈൻ ക്ലബ്ബായ ഷാക്തർ ഡോണസ്കിൽ നിന്നുമാണ് കേരളത്തിലേക്ക് വരുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഈ ഒരു വിവരം കൂടി കിട്ടിയതിനു പിന്നാലെ കേരളത്തിലെ ഫുട്ബോൾ ആരാധകർ എല്ലാവരുംതന്നെ ഷാക്ത്തറിന്റെ ടീം ലിസ്റ്റിലുള്ള കൗമാരക്കാരായ താരങ്ങളുടെ മുഴുവൻ ലിസ്റ്റും ദേശീയതയും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പ്രായംകുറഞ്ഞ നിരവധി താരങ്ങൾ യുക്രൈൻ ക്ലബ്ബിൽ ഉണ്ട് അതുപോലെ അവിടെ കളിച്ച ബ്രസീലിയൻ താരങ്ങളുടെ എണ്ണവും തീരെ ചെറുതല്ല.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു ബ്രസീലിയൻ പ്രതിരോധ താരത്തെ സൈൻ ചെയ്യാൻ ശ്രമിക്കുന്നതായി വാർത്തകൾ പരന്നിരുന്നു. അതിനെ ഇതുമായി വിദൂര സാധ്യത കളുടെ പേരിൽ ചേർത്തു വെക്കാം എങ്കിലും നിലവിൽ ഉക്രൈൻ ക്ലബ്ബിലെ സമാന പ്രായക്കാരായ ബ്രസീലിയൻ താരങ്ങളുടെ പട്ടിക എടുത്തുനോക്കിയാൽ വിറ്റാവോ എന്ന താരത്തിന് ആണ് കൂടുതൽ സാധ്യത പക്ഷേ അതും ഒരു വിദൂര സാധ്യത മാത്രമാണ്.
ഇത് അദ്ദേഹം പറയുന്ന സാധ്യതകൾ വെച്ചുകൊണ്ട് നടത്തിയ വെറും ഒരു വിലയിരുത്തൽ മാത്രമാണ് കേരളത്തിലേക്ക് വരാൻ മാത്രം ഒരു വിഡ്ഢിത്തരം ഇത്രയും പ്രതിഭാധനനായ ഒരു താരം ചെയ്യാൻ യാതൊരു സാധ്യതയുമില്ല. പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റിന് കൂടി സാധ്യതയുണ്ട്.
വനിതാ ഫുട്ബോൾ ലീഗിൽ പങ്കെടുക്കുവാനായി ടീമിനെ മെച്ചപ്പെട്ട രീതിയിൽ അണിയിച്ചൊരുക്കുകയാണ് ഗോകുലം കേരള എഫ് സി. അവരുടെ വനിതാ ടീമിലേക്ക് ആണോ ബ്രസീലിയൻ യുവ താരം വരുന്നത് എന്നുകൂടി ആലോചിക്കേണ്ട ഘടകമാണ്. ഏതായാലും ഒരു ബ്രസീലിയൻ താരം വരുമെന്ന് ഉറപ്പാണ് അത് ആരാണെന്ന് അറിയാൻ നമുക്ക് കുറച്ചു കൂടി കാത്തിരിക്കേണ്ടി ഇരിക്കുന്നു