ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഇംഗ്ലീഷ് താരങ്ങൾക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ച ഇന്ത്യൻ താരങ്ങളിൽ ഒരാൾ യുവരാജ് സിംഗ് ആണ്.
ഇംഗ്ലണ്ടിനെതിരെയുളള ഓരോ മത്സരങ്ങളിലും യുവരാജ് സിങ് മാരക ഫോമിലാണ് കളിച്ചിരുന്നത്. മറ്റേത് ടീമിനെതിരെ കളിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെ യുവരാജിന് ഒരു പ്രത്യേക ഊർജം ആയിരുന്നു. ഇംഗ്ലണ്ടിനെതിരെ ബാറ്റ് കൊണ്ടോ പന്തുകൊണ്ടോ എങ്ങനെയെങ്കിലും കളിക്കളത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനെ തുടർന്ന് ഏറെ ആശങ്കയോടെയാണ് ഇന്ത്യൻ ടീം അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിടുന്ന ഏറ്റവും അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് യുവരാജ് സിംഗ് ഉയർത്തിക്കാട്ടിയത്.
ഇംഗ്ലണ്ടിലെ മത്സരം നടക്കുന്ന പീച്ചിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ തന്നെ എല്ലാവർക്കും കാര്യം മനസ്സിലായിട്ടുണ്ട്. നിറയെ പുല്ലു വളർന്നുനിൽക്കുന്ന പിച്ചിൽ ലഭിക്കുന്ന പേസ് ബൗളർമാരുടെ പറുദീസയായി മാറി അവർ എതിരാളികളെ (ബാറ്റ്സ്മാൻമാരെ) വെള്ളം കുടിപ്പിക്കും എന്നത് ഉറപ്പാണ്.
ഈ അവസരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആവശ്യകത ചൂണ്ടിക്കാണിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യുവരാജ് സിംഗ്. ഇന്ത്യയുടെ ബോളിങ് യൂണിറ്റിന്റെ പിടിപ്പുകേട് തന്നെയാണ് യുവരാജ് സിംഗ് ഉയർത്തി കാണിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയ്ക്ക് മികച്ച പേസ് ബൗളർമാർ ഉണ്ട് എന്നാൽ ഇംഗ്ലണ്ടിലെ പോലെ ഒരു സാഹചര്യത്തിൽ വെറുതെ പേസ് മാത്രം എറിയുന്ന ബോളർമാരെ കൊണ്ട് ഒന്നും നടക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. അവിടെ ഭുവനേശ്വർ കുമാറിനെ പോലെ മികച്ച രീതിയിൽ ബോൾ സ്വിങ് ചെയ്യാനറിയുന്ന താരങ്ങളെയാണ് ആവശ്യമെന്ന് ഇന്ത്യൻ ടീമിന് അദ്ദേഹം ഉപദേശം നൽകിയിരിക്കുകയാണ്.