കോപ്പ അമേരിക്ക കിരീടം കയ്യെത്തുംദൂരത്ത് നഷ്ടപ്പെട്ടതിന് പരിഹാരം എന്നവണ്ണം തുടർച്ചയായി രണ്ടാം ഒളിമ്പിക്സ് ഫൈനലിലേക്ക് കാനറി പറവകൾ ചിറകടിച്ചു കയറി.
ഒളിംപിക്സ് ഫുട്ബോളിൽ ഇതുവരെ വളരെ മികച്ച പ്രകടനം പുറത്തെടുത്ത മെക്സിക്കോയെ സാധാരണ സമയവും അധികം സമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബ്രസീൽ കീഴ്പ്പെടുത്തിയത്.
വളരെയധികം വീറും വാശിയും നിറഞ്ഞ മത്സരം ആദ്യന്തം ആവേശകരമായിരുന്നു. തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം കളം നിറഞ്ഞ് കളിച്ചു. ആക്രമണത്തിൽ ബ്രസീൽ ആയിരുന്നു മുന്നിൽ നിന്നത് എങ്കിലും മെക്സിക്കോയുടെ ഗോൾകീപ്പർ ഒച്ചോയുടെ വിസ്മയ പ്രകടനം ബ്രസീലിൻറെ നേരത്തെയുള്ള വിജയം തടഞ്ഞു.
പല വലിയ വിജയങ്ങളിലും നിർണായക മത്സരത്തിൽ ഒച്ചവയുടെ കരങ്ങൾ പലപ്പോഴും മെക്സിക്കോയെ അത്ഭുതകരമായ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇത്തവണയും പെനാൽറ്റി ഷൂട്ടൗട്ട് ലേക്ക് കളി നീണ്ടപ്പോൾ പലരും പ്രതീക്ഷിച്ചു അയാൾ വീണ്ടും മെക്സിക്കോയുടെ രക്ഷകൻ ആകുമെന്ന്.
പക്ഷേ വിട്ടുകൊടുക്കാൻ ബ്രസീലിന് ആകുമായിരുന്നില്ല. കോപ്പ അമേരിക്ക കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടപ്പോൾ തങ്ങൾക്ക് ഒളിമ്പിക്സ് സ്വർണമെഡൽ എങ്കിലും നിലനിർത്തണമെന്ന് ബ്രസീൽ തീവ്രമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ വരെ എത്തിയപ്പോഴും പതറാതെ ലക്ഷ്യത്തിലേക്ക് ആഞ്ഞടിക്കാൻ അവർക്ക് കഴിഞ്ഞ്.
- കേരളത്തിലേക്ക് വരുന്ന ബ്രസീലിയൻ യുവതാരം ഷാക്തറിൽനിന്ന്, കൂടുതൽ വിവരങ്ങൾ അറിയാം
- ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊണാൾഡീഞ്ഞോയും പ്രിയപ്പെട്ടവർ ബ്രസീലിന്റെ യുവതാരം പറയുന്നു
സമ്മർദ്ദ ഘട്ടങ്ങളിൽ ആത്മവീര്യം കൈവിടാൻ ബ്രസീലിയൻ താരങ്ങൾ ഒരുക്കമല്ലായിരുന്നു. അവർ വളരെ ലളിതമായി തന്നെ മെക്സിക്കോയുടെ ഗോൾ പോസ്റ്റിലേക്ക് പെനാൽറ്റി ഗോൾ അടിച്ചു കയറ്റി. എന്നാൽ തുടക്കത്തിലെ 2 പെനാൽറ്റി കിക്ക് തന്നെ പാഴാക്കിയത് മെക്സിക്കോ താരങ്ങളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു തന്നെ അവരുടെ തോൽവിക്ക് കാരണമായി.
ഒളിമ്പിക് ഫുട്ബോളിന്റെ രണ്ടാം സെമിയിൽ സ്പെയിനും ജപ്പാനും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഈ മത്സരത്തിലെ വിജയികളെ ആയിരിക്കും സ്വർണമെഡലിയുള്ള ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ പോരാളികൾ നേരിടുവാൻ പോകുന്നത്.