മുംബൈ സിറ്റി ട്രാൻസ്ഫർ വിപണിയിൽ ഇറങ്ങിയത് മറ്റുള്ള ടീമുകൾക്ക് ഉള്ള ഒരു മുന്നറിയിപ്പ് തന്നെയാണ്. സിറ്റി ഗ്രൂപ്പിൻറെ തണലിൽ എത്തിയ ശേഷം വളർന്നു പന്തലിക്കുകയാണ് മുംബൈ സിറ്റി എഫ് സി. ആദ്യമവർ എഫ് സി ഗോവയെ മൂടോടെ പൊക്കിയെടുത്തു.
അവരുടെ പരിശീലനും പ്രധാന താരങ്ങളും ഉൾപ്പെടെ എല്ലാവരെയും അവർ സ്വന്തം ക്യാമ്പിൽ എത്തിച്ചു. അതിൻറെ ഗുണം എന്നവണ്ണം കഴിഞ്ഞതവണ ലീഗ് ചാമ്പ്യന്മാരാകുവാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞു. ഇത്തവണയും കിടിലൻ താരങ്ങളെ സൈൻ ചെയ്തുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുകയാണ് മുംബൈ സിറ്റി എഫ് സി.
ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ യുവ മിഡ്ഫീൽഡറായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം അപ്പുയിയയെ റെക്കോർഡ് ട്രാൻസ്ഫർ ഫീസ് നൽകിയാണ് ഇപ്പോൾ മുംബൈ സിറ്റി റാഞ്ചിയത്. ഇത്ര ചെറിയ പ്രായത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ നോർത്തീസ്റ്റ് താരത്തിനൊപ്പം മികവുതെളിയിച്ച മറ്റാരുമില്ല.
വെറും 20 വയസ്സും 44 ദിവസവും പ്രായമുള്ളപ്പോൾ ഐഎസ്എൽ ടീമിനെ നയിച്ച ക്യാപ്റ്റൻ കൂടിയാണ് ഈ താരം. പ്രായത്തിൽ കവിഞ്ഞ പക്വതയും കളിമികവും കളിക്കളത്തിൽ കാഴ്ചവയ്ക്കുന്ന ഈ യുവതാരം പ്രായത്തിലെ പകർച്ചകൾ ഒന്നുമില്ലാതെ നോർത്തീസ്റ്റ് യുണൈറ്റഡ് എഫ് സി എന്ന ടീമിലെ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ മുന്നിൽ നിന്ന് നയിച്ചു വിജയത്തിലേക്ക് നയിച്ച ഒരു പ്രതിഭാധനനായ നായകനും നേതാവും ഒക്കെയാണ്.
ജപ്പാനിലെ ടോപ്പ് ഡിവിഷൻ ഫുട്‌ബോൾ ലീഗായ ജെ1ൽ കളിക്കുന്ന എഫ് സി ടോക്കിയോ എന്ന ജാപ്പനീസ് ക്ലബ്ബാണ് താരത്തിന് മേൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നു എന്നും ആ ഡീൽ ഏതാണ്ട് പൂർത്തിയായി എന്നും ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഏറ്റവും ഒടുവിൽ വന്ന ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഈ അഭ്യൂഹങ്ങൾ എല്ലാം കാറ്റിൽ പഠിപ്പിച്ചുകൊണ്ട് മുംബൈ സിറ്റി റെക്കോർഡ് തുകയ്ക്ക് താരത്തിന് സ്വന്തമാക്കി എന്ന വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.